രജത ജൂബിലി സ്മാരക കാരുണ്യ ഭവന പദ്ധതി



"ദരിദ്രരോടു ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്, അവിടന്ന് ആ കടം വീട്ടും" (സുഭാഷിതങ്ങൾ 19:17)
എത്രയും സ്നേഹം നിറഞ്ഞ SMCA കുടുംബാംഗങ്ങളേ,
SMCA യുടെ 26 -)o വാർഷിക പൊതുയോഗപ്രകാരം രജത ജൂബിലി സ്മാരക കാരുണ്യ ഭവന പദ്ധതിയുടെ ഭാഗമായി 25 ഭവന നിർമ്മാണ പദ്ധതിയിൽ 7 ലക്ഷം രൂപ വീതം നിർമ്മാണ ചിലവ് വരുന്ന ആദ്യ 5 വീടുകളുടെ ധനസമാഹരണം ആരംഭിച്ചിരിക്കുന്ന വിവരം ഏവരെയും അറിയിക്കുന്നു. 
10 KD മൂല്യമുള്ള 1500 ഓഹരികളാണ്  ഈ  ഘട്ടത്തിൽ സമാഹരിക്കുന്നത്.  നിങ്ങളാൽ കഴിയുന്ന  ഓഹരികൾ  എടുത്ത് ഈ സംരഭത്തിൽ പങ്കാളികളാകുക...അങ്ങനെ നമുക്കായി സ്വർഗത്തിൽ ഒരു ലഘു നിക്ഷേപം കരുതിവെക്കാം.