SMCA

Our History

കടലിനു നടുവിൽ, ഉണങ്ങിയ നിലത്തുകൂടെ

SMCA കുവൈറ്റിന്റെ ചരിത്ര വഴിയിലൂടെ ഒരു യാത്ര

മലയാളികളുടെ ഗൾഫ് കുടിയേറ്റം ശക്തമായ കാലഘട്ടം മുതൽ തന്നെ കുവൈറ്റും മലയാളികൾക്ക് സ്വപ്നഭൂമിയായ ഒരു  പ്രവാസ കേന്ദ്രമായിരുന്നു. 1980കളിൽ കുവൈറ്റിൽ പ്രവാസികളായി എത്തിയ മലയാളികളുടെ ഇടയിൽ മൂന്ന് റീത്തുകളിലും പെട്ട കത്തോലിക്കർ ഉണ്ടായിരുന്നു. ഒരു മലയാളി വൈദികന്റെ  കീഴിൽ എല്ലാവരും ഒരുമയോടെ, മാസത്തിലൊരിക്കൽ ഉള്ള മലയാളം കുർബാനയും, എല്ലാ ആഴ്ചകളിലുമുള്ള കരിസ്മാറ്റിക്  പ്രാർത്ഥനകളും, മലയാളി കത്തോലിക്കർ എന്നുള്ള ഒരൊറ്റ ബാന്നറിന് കീഴിൽ എല്ലാവരും അണിനിരന്ന നാളുകൾ. എങ്കിലും കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചു പല പ്രാർത്ഥന ഗ്രൂപ്പുകളുടെ കീഴിലേക്ക് മാറിപ്പോയ നിരവധി കുടുംബങ്ങളും ഉണ്ടായിരുന്നു.

1990 ആഗസ്ത് മാസം രണ്ടാം തീയതി വളരെ അപ്രതീക്ഷിതമായി ഇറാക്ക് കുവൈറ്റ് ആക്രമിച്ചു. ഇറാഖിന്റെ കുവൈറ്റ് അധിനിവേശം ഉയർത്തിയ കൊടുംകാറ്റിൽ പ്രവാസ സ്വപ്‌നങ്ങൾക്കുമേൽ കരിനിഴൽ വീണ ഒരു സമൂഹമായി അവർ മാറി.

ജീവൻ മാത്രം കയ്യിൽ പിടിച്ചു അഭയാര്ഥികളെപ്പോലെ സ്വന്തം നാട്ടിൽ എത്തിയപ്പോൾ  അനുഭവിക്കേണ്ടി വന്ന അവഗണ, അന്യഥാ ബോധം,തങ്ങളുടെ മക്കൾ നാട്ടിലെ സംസ്കാരവും ആരാധനാ രീതികളും ഒന്നും പൊരുത്തപ്പെടാതെ നിലവിളിക്കുന്നത് കണ്ട മാതാപിതാപിതാക്കളുടെ വ്യസനം, സ്വന്തം ഭവനത്തിൽ പരദേശി ആയി മാറിയ ദുരനുഭവം…

1991 ഫെബ്രുവരി 25:  ഇറാഖി അധിനിവേശത്തിൽ നിന്ന് കുവൈറ്റ് സ്വതന്ത്രമായി. ഒരു ദുസ്സ്വപനം പോലെ കഴിഞ്ഞ സംഭവത്തെ മറക്കുവാനും, തകർന്നടിഞ്ഞ സാമ്പത്തിക രംഗം പണിതുയർത്തുവാനായും, നശിപ്പിക്കപ്പെട്ട സൗകര്യങ്ങൾ ആധുനിക വൽക്കരിച്ചു പുനഃസ്ഥാപിക്കുവാനായും വലിയ അധ്വാനവും നിക്ഷേപവും വേണ്ടി വന്നു, ഒപ്പം പ്രവാസികൾക്കായി  നിരവധി ജോലി സാധ്യതകളും ഉയർന്നു വന്നു.. ഇപ്പോൾ നമ്മൾ കാണുന്ന കുവൈറ്റിലെ ജീവിതത്തിന്റെ തുടക്കം ആയിരുന്നു അത്. നേരത്തെ ഇവിടെ ഉണ്ടായിരുന്നവർ കൂടാതെ നിരവധി ചെറുപ്പക്കാരും പ്രതീക്ഷയോടെ കുവൈറ്റിലേക്ക് പ്രവാസികളായി എത്തി ചേർന്നു. 1993-94 ആയപ്പൊളേക്കും മലയാളികളായ പ്രവാസികളുടെ എണ്ണം മുൻപു- ണ്ടായിരുന്നതിന്റെ പല മടങ്ങായി വർധിച്ചു. 

അധിനിവേശത്തിനു ശേഷം തിരിച്ചെത്തിയ പ്രവാസികളുടെ ഉള്ളിൽ തങ്ങൾ നാട്ടിൽ അനുഭവിച്ച ദുരിതങ്ങൾ ഒരു നെരിപ്പോടായി നീറിക്കൊണ്ട് ഇരുന്നു. യുദ്ധത്തിന് മുൻപ് ഇല്ലാതിരുന്ന സഭാപരവും സാമൂഹികവുമായ ചില തിരിച്ചറിവുകൾ വിശ്വാസികൾക്കു ലഭിച്ചു എന്നതാണ് ഈ ദുരിതകാലം നൽകിയ ഒരു വലിയ സംഭാവന. ഈ കാലത്താണ് സീറോ മലബാർ സഭ ഒരു മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തപ്പെട്ടതും,  സഭാ പരമായ അറിവുകൾ ഉള്ള ചെറുപ്പക്കാരുടെ വർധിച്ച സാന്നിധ്യവും അഭിപ്രായങ്ങളും  പുതിയ ഒരു ചിന്ത കാതോലിക്കാരായ പ്രവാസികളിൽ ഉണർത്തി. സ്വന്തം മക്കളെ സ്വന്തം പാരമ്പര്യത്തിൽ വളർത്താനുള്ള തീഷ്ണത  എല്ലാറ്റിനു ഉപരിയായി പ്രവാസികളുടെ ഉള്ളിൽ ജ്വലിച്ചു തുടങ്ങി. ഓർത്തഡോക്സ്, യാക്കോബായ , മാർത്തോമാ തുടങ്ങിയ സഭകൾ എല്ലാം ഇവിടെ തങ്ങളുടെ ആളുകളെ സംഘടിപ്പിച്ചു  പ്രവർത്തനം ശക്തമാക്കി.  1994ൽ തന്നെ കുവൈറ്റിലെ മലങ്കര കത്തോലിക്കരുടെ സംഘടന (KMRM) നിലവിൽ വന്നു.

ഈ പശ്ചാത്തലത്തിലാണ്  കുവൈറ്റിൽ സേവനം ചെയ്തിരുന്ന മലയാളി വൈദികനെ ചുറ്റിപ്പറ്റി വളർന്നുവന്ന ഒരു വിഭാഗത്തിന്റെ താന്പോരിമ കത്തോലിക്കാ ദേവാലയുമായി ബന്ധപ്പെട്ടു മലയാളികളായ വിശ്വാസികളുടെ ഇടയിൽ അസ്വസ്ഥതകൾ  ഉയർത്തി തുടങ്ങിയത്…. കുവൈറ്റ് കത്തോലിക്ക ദേവാലയത്തിലും  മലയാളി കത്തോലിക്കാ സംഘടനയിലും ഉണ്ടായ ഈ   അഭിപ്രായ വ്യത്യാസങ്ങൾ പുതിയൊരു തുടക്കത്തിന് കളമൊരുക്കി.  മലയാളി കത്തോലിക്കാ സംഘടനയുടെ തിരഞ്ഞെടുപ്പിനെ തുടർന്ന് അഭിപ്രായ വ്യെത്യാസങ്ങൾ രൂക്ഷമായി. ഭൂരിപക്ഷ അഭിപ്രായം- ക്രിസ്തീയ മൂല്യങ്ങൾ എന്നിവ തമസ്കരിക്കപ്പെട്ടു. 

1995 ഒക്ടോബർ 6 വെള്ളി, സാൽമിയയിൽ ശ്രീ ജേക്കബ് ജോർജ് പൈനാടത്തിന്റെ ഭവന ത്തിൽ കുവൈറ്റിൻറെ വിവിധ ഭാഗങ്ങളിൽ  നിന്നുള്ള  18  സീറോ മലബാർ സഭാംഗ ങ്ങൾ ഒന്നിച്ചു ചേർന്ന്, സഭാമക്കളുടെ, ആദ്ധ്യാത്മികവും, സാമൂഹികവും സാംസ്കാ രികവുമായ ഉന്നമനം ലക്ഷ്യമാക്കി സീറോ മലബാർ കൾച്ചറൽ   അസോസിയേഷന് രൂപം നല്കാൻ  തീരുമാനിച്ചു.

ഈ യോഗത്തിൽ പങ്കെടുത്ത 18 ആളുകൾ സംഘടനയുടെ ഫൗണ്ടർ മെമ്പർമാർ എന്ന പേരിൽ ആദരിക്കപ്പെടുന്നു. അവരുടെ പേരുവിവരം ചുവടെ ചേർക്കുന്നു.

1 ജേക്കബ് ജോർജ് പൈനാടത്ത് 

2 തോമസ് മാത്യു കുട്ടംപേരൂർ

3 തോമസ് മാത്യു കൂട്ടുമ്മേൽ

4 തോമസ് മണവാളൻ

5 ജോസഫ്  മാത്യു കൂട്ടുമ്മേൽ

6 സണ്ണി ജോസ് വലിയതുമാലിൽ

7 ജോസഫ് കുര്യാക്കോസ് പാനായിൽ

8 കുരിയൻ ചാക്കോ സ്രാമ്പിക്കൽ

9   സൈജു മാത്യു മുളകുപാടം

10 കെ എം ചെറിയാൻ

11   സി കെ കുര്യൻ

12   ഫിലിപ്പ് ദേവസ്യ

13 ജോ  മേനാച്ചേരി  

14 കുര്യൻ  ജോസഫ് 

15 ചാക്കോ സി ജെ 

16 വിൻസെന്റ് കെ തോമസ് 

17 തോമസ് പേട്ട 

18 ടോബി അലക്സ് ചവറ

95-96

1995-1996

First Year

President: late Mr. Thomas Mathew Kuttamperoor Secretary: Mr. Jacob George Pyanadath

Treasurer: Mr. Thomas Mathew Koottummel
എല്ലാ എതിർപ്പുകളെയും, പരസ്യമായുള്ള ശിക്ഷണ നടപടികളെയും ഒക്കെ മറികടന്നു ആദ്യ വര്ഷം തന്നെ 766 അംഗങ്ങളെ ഈ ബാന്നറിന് കീഴിൽ അണിനിരത്താൻ കഴിഞ്ഞു എന്നത് വലിയ ഒരു നേട്ടമായിരുന്നു

96-97

1996-97

2nd Year

President: late Mr. Thomas Mathew Kuttamperoor Secretary: Mr. Jacob George Pyanadath
മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ കുവൈറ്റ് സന്ദർശനവും, ബാലദീപ്‌തിയുടെ സ്ഥാപനവും ആണ് രണ്ടാമത് പ്രവർത്തന വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങൾ. കുവൈറ്റിലെ പ്രവാസികളുടെ അജപാലനാവശ്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് നിരവധി എഴുത്തുകളും മെമ്മോറാണ്ടങ്ങളും റോമിലേക്കും മറ്റു സഭാകേന്ദ്രങ്ങളിലേക്കും SMCA യുടെ കേന്ദ്ര ഭരണ സമിതി അയക്കുക യുണ്ടായി
97-98

1997-98

3rd Year

President: Mr. George K Chacko
General Secretary: Mr. Joy Sebastian Thumabasseril
സുരേഷ് കപ്പൂച്ചിൻ അച്ചൻ നേതൃത്വം നൽകി SMCA നടത്തിയ കുടുംബ നവീകരണധ്യാനം ഉയർത്തിയ പുതിയ ഒരു അദ്ധ്യാൽമിക മുന്നേറ്റവും കേരളത്തിലെ എല്ലാ കത്തോലിക്കാ ബിഷപ്പുമാരെയും SMCA ഭാരവാഹികൾ സന്ദർശിച്ചു SMCA ക്കു അവരുടെ പിന്തുണ ലഭ്യമാക്കിയതും സംഘടനക്ക് ശക്തമായ അടിത്തറ ആയി. റോമിലെക്കും മറ്റുമുള്ള SMCA യുടെ എഴുത്തുകുത്തുകൾ തുടർന്നുകൊണ്ട് ഇരുന്നു എന്നതും പ്രത്യേകം പ്രസ്‌താവ്യമാണ്.
98-99

1998-1999

4th Year

President: Mr. Davis Kolattukudi
General Secretary: Mr. Antony Murikkan
നാലാമത് പ്രവർത്തന വര്ഷം ആയപ്പൊളേക്കും, കുവൈറ്റിലെ സഭാധികാരികൾക്ക് SMCA യോടുള്ള സമീപനത്തിൽ നേരിയ മാറ്റം വന്നു. അതിനെ തുടർന്ന് ചിറ്റൂർ ധ്യാനകേന്ദ്രം ഡയറക്ടർ ആയിരുന്ന ജോബ് അച്ചൻ നയിച്ച ധ്യാനം കത്തീഡ്രൽ ഹാളിൽ വെച്ച് SMCA സംഘടിപ്പിച്ചു. സഭാതലവൻ ആയിരുന്ന വർക്കി വിതയത്തിൽ പിതാവ് SMCA യുടെ രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തതും, സിനിമ നടൻ ഇന്നസെന്റ് പങ്കെടുത്ത മെഗാ ചാരിറ്റി സെയിൽ, 16 ലക്ഷം രൂപ സ്വരൂപിച്ചുണ്ടാക്കിയ ചാരിറ്റി എന്ഡോറ്റ്മെന്റ് സ്കീം ആരംഭിച്ചതും നാലാമത് പ്രവർത്തന വർഷത്തിന്റെ ദീപ്ത സ്മരണകൾ ആണ്.
99-00

1999-2000

5th Year

President: Late Mr. Sunny Jose Valiyathumalil
General Secretary: Mr. George Cherian Moozhil
Treasurer: Mr. Sebastian Isaac Kadamthottu
പുതിയ തലമുറയിൽപെട്ടവർ സംഘടനയുടെ കേന്ദ്ര ഭരണ സമിതിയിൽ കൂടുതൽ ആയി വന്നു തുടങ്ങിയ വര്ഷം. 2000 ആണ്ടു മഹാ ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ചു. അഞ്ചാമത് ഭരണ സമിതിയുടെ കാലത്തു കുവൈറ്റിലെ അജപാലന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റോമിലേക്ക് മെമ്മോറാണ്ടം സമർപ്പിച്ചതും, ഖത്തറിലെ SMCA രുപീകരണത്തിനും പരിശീലനത്തിനുമായി അവിടേക്കു SMCA കുവൈറ്റ് ഒരു ഡെലിഗേഷനെ നിയോഗിച്ചതും ദൂരെ വ്യാപകമായ ഫലങ്ങൾ ഉളവാക്കിയ നടപടികളാണ്.
00-01

2000-2001

6th Year

6h Year 2000-2001 President: Mr. Stansilavose Varkey
General Secretary: Mr. Thomas Manavalan
Treasurer: Mr. Kuraikose manivayalil
മഹാജൂബിലീ ആഘോഷങ്ങളുടെ ഭാഗമായി വിവിധ സെമിനാറുകൾ, കുടുംബ സംഗമങ്ങൾ, രണ്ടാമത് മെമെബർസ്‌ ഡയറക്ടറി ...ഇങ്ങനെ നിരവധി പരിപാടികൾ. ഹരിശ്രീ അശോകൻ, രാജൻ പി ദേവ് , ജോമോൾ, ബെന്നി പി നായരമ്പലം എന്നിവർ പങ്കെടുത്ത മഹാജൂബിലീ പ്രോഗ്രാം. എന്നാൽ ആറാമത് വർഷാവസാനം നമ്മുടെ ഇടയിലെ അഭിപ്രായവ്യക്ത്യാസങ്ങൾ ഒരു പിളർപ്പിലേക്ക് നമ്മെ നയിച്ച ദുഃഖ സംഭവവും ഉണ്ടായി.
21-22

2001-2002

7th Years

President: Mr. Jose Isaac Vettikktt / Davis Kolattukudi
General Secretary: Mr. Thomas Manavalan / James Allencherry
Treasurer: Mr. Kuriakose Manivayalil / Francis Vadakkethala
പിളർപ്പിന് കാരണമായ കാര്യങ്ങൾ എല്ലാവരെയും മനസിലാക്കിച്ചു മറുപക്ഷ ത്തിന്റെ മേൽ വിജയം നേടാൻ ഉള്ള ശ്രമം ആണ് ഏഴാമത് വർഷത്തെ രണ്ടു കമ്മിറ്റികളും ശ്രമിച്ചത്. SMCA Gulf Coordinator ആയ Dr. Mohan Thomas, ബഹു. Joy Cheradi അച്ചൻ എന്നിവർ മധ്യസ്ഥ ശ്രമങ്ങൾ നടത്തി. പരസ്പര ആരോപണ പ്രത്യാരോപണങ്ങളിൽ എല്ലാ ശ്രമങ്ങളും പാഴായി പോയി. രണ്ടു ഗ്രൂപ്പ് വീതം ഓരോ അംഗത്തിന്റെയും വീട് സന്ദർശിച്ചു, ഇത് ചില അംഗങ്ങളിൽ വിഷമവും അലോസരവും ഉണ്ടാക്കി. കുവൈറ്റ് വികാരിയാറ്റിൽ സീറോ മലബാർ OCD പ്രൊവിൻസ് നിന്നുള്ള മാത്യൂസ് കുന്നേൽ പുരയിടം അച്ചൻ നിയമിക്കപ്പെട്ടു. ഒരു വിഭാഗം പള്ളി കേന്ദ്രീകരിച്ചും മറു വിഭാഗം കാക്കനാട് കേന്ദ്രീകരിച്ചും എന്നുള്ള രീതിയിൽ ഒരു വിഭജനമായി നമ്മുടെ അഭിപ്രായ വ്യത്യാസങ്ങൾ പരിണമിച്ചു. ഇക്കാലത്തു ആണ് SMCA യുടെ നേതൃത്വത്തിൽ കുട്ടികളെ മലയാള ഭാഷയും, മലയാളത്തിലുള്ള നമസ്കാരങ്ങളും പഠിപ്പിക്കുവാൻ ആരംഭിച്ചത്. പന്തക്കുസ്ത തിരുനാളിൽ കുട്ടികളെ എഴുത്തിനു ഇരുത്തുന്ന പരിപാടിയും ദുഃഖവെള്ളിയാഴ്ച കഞ്ഞി നേർച്ചയും SMCA ആരംഭിച്ചതും പള്ളിയിലെ ST തോമസ് ഡേ ആഘോഷങ്ങളിൽ SMCA യെ പങ്കെടുപ്പിച്ചു തുടങ്ങിയതും ഈ പ്രവർത്തന വർഷമാണ്.
22-23

2002-2003

8th Year

President: Mr. Joe Sebastian Menacherry / Antony Murikkan
General Secretary: Mr. Jolly Jacob Madamana / George Mathew Kallarakkal
Treasurer: / George Mathew
SMCA യുടെ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാമിൽ അഭിവന്ദ്യ നൂൺഷിയോ ആദ്യമായി പങ്കെടുത്തത് 8മത് വർഷമാണ്. SMCA bulletin പ്രസിദ്ധീകരണം ആരംഭിച്ചതും, SMCA പതാക, SMCA ആന്തം എന്നിവക്ക് രൂപം നൽകിയതും ഈ വർഷമാണ്. SMCA യെ വിഘടിപ്പിച്ചു അശക്തരാക്കുക എന്നത് ചിലരുടെ ലക്ഷ്യമായിരുന്നു എന്ന് മനസിലാക്കിയപ്പോൾ സംഘടന ഒന്നാകാൻ എല്ലാവരും ചേർന്നു തീരുമാനിക്കുകയായിരുന്നു. ആരെതിർത്താലും ഒന്നിച്ചു മുൻപോട്ടു പോകണം എന്ന ലക്ഷ്യത്തോടെ പ്രാർത്ഥനകളും ചില അനൗപചാര്യ യോഗങ്ങളും അബ്ബാസിയയിൽ സംയുക്തമായി നടന്നു. 8 മത് ഭരണസമിതിയുടെ പ്രധാന വിഷയം, ഭിനിച്ചുപോയ സംഘടനാ സംവിധാനത്തിന്റെ പുനരേകീകരണം മാത്രമായിരുന്നു. സഭാതലവനും SMCA രക്ഷാധികാരിയുമായിരുന്ന മാർ വർക്കി വിതയത്തിൽ പിതാവ്‌ ഏൽപ്പിച്ചിരുന്ന ആ ദൗത്യം ദൈവകൃപയാലും എല്ലാവരുടേയും സഹായ സഹകരണത്താലും സാധ്യമാക്കാൻ കഴിഞ്ഞു. ചർച്ചകളുടെ ഒടുവിൽ രണ്ടു വിഭാഗവും ഒന്നാകുവാൻ ഉള്ള തീരുമാനം എടുക്കുകയും, രണ്ടു വിഭാഗത്തെയും ഉൾക്കൊണ്ട ഒൻപതാമത് ഭരണ സമിതി നിലവിൽ വരികയും ചെയ്തു.
03-04

2003-2004

9th Year

President: Mr. George K Chacko
General Secretary: Mr. Jacob (Shaji) Nagaroor)
Treasurer: Mr. Thomas Konthuruthy
പരസ്പര സഹകരണത്തിനുള്ള അവസരങ്ങൾ ഉണ്ടാക്കുന്നതിനും, തകർന്നു കിടന്നിരുന്ന സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിനും, SMCA വെബ്സൈറ്റ്കൾ ഏകീകരിക്കുന്നതിനും രണ്ടു വിഭാഗങ്ങളും ആരംഭിച്ച നല്ല കാര്യങ്ങൾ കൂട്ടി ചേർക്കുന്നതിനും കഴിഞ്ഞു. അങ്ങനെ രണ്ടു വർഷത്തെ മുറിവുകൾ ഏകദേശം പൂർണമായും ഇല്ലാതാക്കിയാണ് 9 മത് ഭരണ സമിതി പടി ഇറങ്ങിയത്.
04-05

2004-2005

10th Year

President: Mr. George Mathew kallarakkal
General Secretary: Shaju Paul Konnakkal
Treasurer: Mr.
എംബസിയിൽ മുടങ്ങിക്കിടന്നിരുന്ന രേങിസ്ട്രറേൻ പുനഃസ്ഥാപിക്കു കയും SMCA ക്രിസ്തുമസ് ന്യൂ ഇയർ സമ്മേളനത്തിൽ ഇന്ത്യൻ അംബാസിഡർ സംബന്ധിക്കുകയും ചെയ്തു. വത്തിക്കാൻ നുൻഷയുമായി പലവട്ടം കൂടി ക്കാഴ്ചകൾ നടത്തുകയും അജപാലന ആവശ്യങ്ങൾ സംബന്ധിച്ച് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. പത്താമത് വർഷാവസാനത്തോടെ സംഘടന പൂർണമായും പ്രവർത്തന സജ്ജമായി.
05-06

2005-2006

11th Year

President: Mr. Vincent K Thomas
General Secretary: Sancylal Chakyath
Treasurer: Mr. Jaison Chemmanur
ചരിത്ര പരമായ നിരവധി കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ച കാലം ആണ് 11 മത് പ്രവർത്തന വര്ഷം. OCD യുടെ മിഷൻ കുവൈറ്റിൽ അവസാനിക്കുകയും ബിഷപ്പ് കമില്ലോ ബെല്ലിൻ കുവൈറ്റിൽ നിയമിതനാവുകയും ചെയ്തു. SMCAയുടെ പത്താമത് വാർഷിക സമാപനത്തോടനുബന്ധിച്ചു മേജർ അർച്ചബിഷപ് മാർ വർക്കി വിതയത്തിൽ പിതാവിന്റെ സന്ദർശനം, പ്രവാസി കമ്മീഷൻ ചെയർമാൻ ഗ്രിഗറി കരോട്ടെമ്പ്രൽ പിതാവിന്റെ സന്ദർശനം, ഏരിയകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന നിയമാവലി പരിഷ്കരണം എന്നിവ എടുത്തു പറയട്ടെ.
06-07

2006-2007

12th Year

President: Mr. Jacob George Pyanadth
General Secretary: Bijoy Scaria Palakunnel
Treasurer: Mr.Thomas Issac Vettikkatt
12-)0 ഭരണ സമിതിക്കു എല്ലാ മേഖലകളിലും നിന്ന് നിർലോഭമായ സഹകരണം ആണ് ലഭിച്ചത്. ബിഷപ്പ് കമില്ലോ പിതാവും, ജോസഫ് എടപ്പുളവൻ, തോമസ് വടക്കേടം തുടങ്ങിയ വൈദികരും smcaക്കു പിന്തുണ നൽകി. കുടുംബ യൂണിറ്റുകൾ, മലയാളത്തിലുള്ള വിശ്വാസ പരിശീലന ക്ലാസ്സ്കൾ, ഡാറ്റ ബേസ്, അക്കൗണ്ടിംഗ് സോഫ്റ്റ് വെയർ, ഇമെയിൽ കമ്മ്യൂണിക്കേഷൻ, ഏരിയ തിരിച്ചുള്ള കുടുംബ സംഗമങ്ങൾ, smca ഹൗസിങ് പ്രൊജക്റ്റ് ..ഇവയൊക്കെ ആരംഭിച്ചത് സംഘടനക്ക് പുതിയ മുഖം നൽകി.
07-08

2007-2008

13th Year

President: Mr. Jacob Cherian Marattukalam
General Secretary: Benny Thomas Nalpathamkalam
Treasurer: Mr. Sebastian Punnakkottil
പുതിയ ഭരണഘടന നടപ്പിലാക്കിയപ്പോൾ ശ്രെദ്ധയിൽ പെട്ട ചില സംഘടന സംവിധാന പോരായ്‌മകൾ നികത്തുവാൻ 13-)0 ഭരണ സമിതിക്കു സാധിച്ചു. SMCA കളുടെ ആദ്യ ഗൾഫ് മീറ്റ് ഖത്തറിൽ വെച്ച് നടന്നപ്പോൾ SMCA കുവൈറ്റിന്റെ ഒരു ഡെലിഗേഷന് പങ്കെടുക്കുക ഉണ്ടായി. രക്ഷയുടെ പാതയിൽ എന്ന പാഠ്യ പദ്ധതി കുവൈറ്റിൽ നടപ്പിലാക്കിയത് ഈ വർഷമാണ്.
08-09

2008-2009

14th Year

President: Mr. Sogi Peter Chirayath
General Secretary: Jacob (Shaji) Nagaroor
Treasurer: Jossey Thomas
അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും കൈഫാൻ അമർ അത്ലറ്റിക് സ്റ്റേഡിയത്തിലെ സ്പോർട്സ് ഡേയും ഒക്കെ SMCAയുടെ ഒരു ശൈലീ മാറ്റം ആയിരുന്നു. അബ്ബാസിയയിൽ വിശുദ്ധ ഡാനിയേൽ കംബോണി മിഷൻ കേന്ദ്രം ആരംഭിക്കുന്നതിനു അഭിവന്ദ്യ കാമില്ലോ പിതാവിനോട് ചേർന്നു നിന്ന് പിന്തുണ നൽകിയും, എല്ലാ ആഴ്ചയും പൊതു ജനങൾക്ക് പങ്കെടുക്കത്ത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനു സ്ഥലവും സംവിധാനങ്ങളും ഒരുക്കുന്നതിന് മുന്നിട്ടറിങ്ങിയും വേണ്ട സന്നദ്ധ സേവനങ്ങൾ സ്വരൂപിച്ചും SMCA - പ്രത്യേകിച്ച് അബ്ബാസിയ ഏരിയ പ്രവർത്തിച്ചു. ആ സംരംഭം ഇന്നിപ്പോൾ കുവൈറ്റിലെ ഏറ്റവും വലിയ ഇടവകയായ വളർന്നു
09-10

2009-2010

15th Year

President: Mr. Sebastian Purayidathil
General Secretary: Anil Thayyil
Treasurer: Thomas Kuruvila Narithookkil
15-) മത് പ്രവർത്തന വർഷത്തിൽ റംശാ പ്രാർത്ഥന പുസ്തകങ്ങൾ പ്രിൻറ് ചെയ്യുകയും, കുടുംബ യൂണിറ്റുകളുടെ പുനർവിഭജനം നടത്തി SMCA യെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു. സീറോ മലബാർ സഭയുടെ സൂനഹദോസ് ആയ മൂന്നാമത് എപ്പിസ്കോപ്പൽ അസ്സംബ്ലിയിൽ കുവൈറ്റിൽ നിന്നുള്ള പ്രതിനിധി പങ്കെടുത്തു.
10-11

2010-2011

16th Year

President: Mr. Jaison Chemmannur
General Secretary: Rejoy Varghese Kelamparambil
Treasurer:
ആർട്സ് കോംപെറ്റീഷന് ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചതും, പൂർണമായും കംപ്യൂട്ടറൈസ് ചെയ്ത പ്രവർത്തനങ്ങൾ ആരംഭിച്ചതും, ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ഒരു മെഗാ എവെന്റ്റ് പോലെ പുറത്തുനിന്നുള്ള ആര്ടിസ്റ്റ്കളെ കൊണ്ട് വന്നു നടത്തുന്ന പരിപാടി ആരംഭിച്ചതും ഈ വർഷമാണ്. 16 -മത് പ്രവർത്തന വർഷമാണ് അഭിവന്ദ്യ കർദിനാൾ വർക്കി വിതയത്തിൽ പിതാവിന്റെ ദേഹവിയോഗം ഉണ്ടായതു.
11-12

2011-2012

17th Year

President: Mr. Jacob Pynadath
General Secretary: Bijoy Scaria Palakunnel
Treasurer: Lois Neriamparambil
സോണൽ തലം കൂട്ടിച്ചേർത്തുകൊണ്ടുള്ള ത്രിതല ഭരണസംവിധാനം, SMCA സെൻട്രൽ ഓഫീസ്, അൽഫോൻസാ ഹാൾ, മാലാഖ കൂട്ടം, വാർഷിക ക്വിസ് മത്സരം, സഭാ ചരിത്ര പ്രദർശനം, സ്ഥാപക ദിന ആചരണം , ബ്ലഡ് ഡൊനേഷനുള്ള ഹീറോ അവാർഡ്, സെന്റ് തോമസ് മൗണ്ടിൽ SMCA നൽകിയ എലിവേറ്റർ എന്നിങ്ങനെ 17 മത് പ്രവർത്തന വര്ഷം നടപ്പിലാക്കിയ നിരവധി കാര്യങ്ങൾ ഉണ്ട്. പുതിയ മേജർ അർച്ചബിഷപ് ആലഞ്ചേരി പിതാവ് നമ്മുടെ രക്ഷാധികാരി കൂടി ആയതും ഈ വർഷമാണ്. അഭിവന്ദ്യ മേജർ ആർച്ബിഷപ്പിനോടൊപ്പം കുവൈറ്റിലെ കത്തോലിക്കാ ബിഷപ്പും SMCA യുടെ രക്ഷാധികാരി ആകുന്ന നിയമാവലി ഭേദഗതി നടപ്പിലായതും ഈ വർഷമാണ്.
12-13

2012-2013

18th Year

President: Mr. Thomas Kuruvila Narithookkil
General Secretary: Mr. Thomas Lonappan Pattathuparambil
Treasurer:
നമ്മുടെ വിശ്വാസ പരിശീലന ക്ലസ്സ്കൾക്കു സഭാ സിനഡിന്റെ അംഗീകാരം ലഭിച്ചത്, രണ്ടാമത് ഗൾഫ് മീറ്റിനു ആദിത്യമരുളിയത്, കുർബാനകളുടെ എണ്ണം കൂട്ടുന്നതിനും ആദ്യ കുർബാന സ്വീകരണം നമ്മുടെ ക്രമത്തിലാക്കുന്നതിനും പ്രത്യേക മെമ്മോറാണ്ടങ്ങൾ സമർപ്പിച്ചത്, അവയവ ദാന ബോധവൽക്കരണം നടത്തിയത്, ഗ്ലോബൽ പ്രവാസി സമ്മേളനത്തിന്റെ ഉൽഘാടന വേദിയിൽ തിരി തെളിക്കാൻ കുവൈറ്റ് SMCA നിയോഗിക്കപ്പെട്ടത് ഒക്കെ ഈ 18 മത് പ്രവർത്തന വർഷത്തിൽ എടുത്തു പറയേണ്ട കാര്യങ്ങൾ ആണ്. ആത്മീയ ഉണർവ് നൽകിയ രണ്ടു ധ്യാനങ്ങൾ ആണ് ഈ വര്ഷം നാലു ഏരിയ കളിലുമായി നടത്തപ്പെട്ടത്.
13-14

2013-1014

19th Year

President: Mr. Anil Thayyil
General Secretary: Jacob (Shaji) Nagaroor
Treasurer: Shajimon Mankuzhikary
19-)0 പ്രവർത്തന വർഷത്തിൽ സഭ തലവനും നമ്മുടെ രക്ഷാധികാരിയുമായ മേജർ ആർച് ബിഷപ്പ് ആലഞ്ചേരി പിതാവ് കുവൈറ്റ് സന്ദർശിക്കുകയും, നമ്മുടെ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം നമ്മുടെ ക്രെമത്തിൽ നിർവഹിക്കുകയും, smca യുടെ വിസനിൽ ജൂബിലി ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. ഈ സന്ദർശന വേളയിൽ സഭയുടെ ഔദ്യോഗിക സംവിധാനമാണ് SMCA എന്ന് ഇവിടുത്തെ സഭാ പിതാക്കന്മാരോടും അൽമായ നേതാക്കളോടും പിതാവ് അറിയിച്ചു. നമ്മുടെ വിശ്വാസപരിശീലനം വികാരിയേറ്റിന്റെ ചുമതലയിലേക്ക് കൈമാറിക്കൊണ്ട് ചരിത്രപരമായ ഒരു തീരുമാനവും ഈ സന്ദർശന സമയത്തു ഉണ്ടായി. SMYM ആരംഭിക്കുകയും അതിനായി നാല് ഏരിയകളിലും കോർഡിനേറ്റർമാരെ നിയോഗിക്കുകയും ചെയ്തു.
14-15

2014-2015

20th

President: Mr. Benny Thomas Nalpathamkalam
General Secretary: Binil (George) Kalayil
Treasurer:
വിസനിൽ ജൂബിലി ആഘോഷങ്ങൾ കൊണ്ടും സഭാപരമായ കാരണങ്ങൾകൊണ്ടും സംഭവബഹുലമായിരുന്നു 20 -)൦ പ്രവർത്തന വര്ഷം. ലിറ്റര്ജി എക്സിബിഷൻ, ലിറ്റര്ജി സെമിനാര്, കുടുംബ നവീകരണ ധ്യാനം, മാനസികാരോഗ്യ ക്ലസ്സ്കൾ തുടങ്ങി നിരവധി പരിപാടികൾ - അജപാലന ആവശ്യങ്ങൾ ഉന്നയിച്ചു കാമില്ലോ പിതാവിനും സഭാ സിൻഡിനും നൽകിയ മെമ്മോറാണ്ടം, ഇതിനെ തുടർന്ന് പ്രവാസി കമ്മിഷൻ നടത്തിയ സിറ്റിംഗ്, റോമിലേക്ക് അയക്കുവാൻ അംഗങ്ങളുടെ ഒപ്പു ശേഖരിച്ച മാസ്സ് മെമ്മോറാണ്ടം, ജോസ് നിരപ്പേൽ അച്ചന് ഇവിടുന്നു പോകേണ്ടി വന്ന സാഹചര്യ ത്തിൽ നടത്തിയ ഇടപെടലുകൾ ഇതൊക്കെ ഈ വർഷത്തെ പ്രധാന സംഭവങ്ങൾ ആണ്.
15-16

2015-2016

21st Year

President: Mr. Thomas Vithayathil
General Secretary: Bijoy Palakunnel
Treasurer: Joy Arikkatt
പുതുക്കിയ നിയമാവലി അനുസരിച്ചു 7 മാസം മാത്രമേ 21-)൦ ഭരണ സമിതിക്ക് കാലാവധി ഉണ്ടായിരുന്നുള്ളു. അൽഫോൻസാ ദേവാലയം, ലിറ്റര്ജി സംബന്ധിച്ച നമ്മുടെ ഇടയിലെ അഭിപ്രായ വ്യെത്യാസം, മാസ്സ് മെമ്മോറാണ്ടം മാർപാപ്പയ്ക്ക് സമർപ്പിച്ചത്, സിനഡ് നിയമിച്ച 3 അംഗ കമ്മീഷന്റെ കുവൈറ്റ് സന്ദർശനം ഒക്കെ ഈ കാലയളവിൽ നടന്നു. സിനഡിന്റെ നിർദ്ദേശങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് SMCA ഐക്യത്തോടെ ഇക്കാര്യങ്ങളെ സമീപിച്ചു.
16-17

2016-2017

22nd Year

President: Mr. Joseph (Benny) Perikilath
General Secretary: Denny Kanjooparambil
Treasurer:
കലുഷിതമായ അന്തരീക്ഷത്തിൽ ആരംഭിച്ചു, സമാധാനത്തി ലേക്കുള്ള മടങ്ങിവരവിന് വഴിയൊരുക്കിയ പ്രവർത്തന വര്ഷം. SMCA returnees forum കാക്കനാട് വെച്ച് ഉൽഘാടനം ചെയ്തതും, നാലാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസ്സംബ്ലിയിൽ കുവൈറ്റിനെ പ്രതിനിധീകരിച്ചു പങ്കെടുത്തതും, SMCA സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടന ആണെന്ന് അറേബ്യൻ വികാരിയാറ്റിലെ പിതാക്ക ന്മാരെയും, കുവൈറ്റിലെ എല്ലാ സഭാംഗങ്ങളെയും അറിയിക്കുന്ന എഴുത്തുകൾ കുരിയയിൽ നിന്ന് പുറപ്പെടുവിച്ചതും എടുത്തു പറയട്ടെ.
17-18

2017-2018

23rd Year

President: Mr. Johnson Neelankavil
General Secretary: Joby Thomas
Treasurer: Mr. Binil (George) Kalayil
23 -)0 പ്രവർത്തന വര്ഷം എറണാകുളം അതിരൂപതയിൽ SMCA Housing project-12 നടപ്പിലായതോടു കൂടി കേരളത്തിലെ കോട്ടയം ഒഴികെ ഉള്ള എല്ലാ രൂപതകളിലും , നമ്മുടെ ഈ സ്നേഹ പദ്ധതി എത്തിച്ചേർന്നു. കേരളാ സർക്കാരിന്റെ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ ഒരു മേഖലാ ഓഫീസ് ആയി SMCA കുവൈറ്റ് രജിസ്റ്റർ ചെയ്യുകയും, കൃത്യമായ പാഠ്യ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.
18-19

2018-2019

24th Year

President: Mr. Rejoy Varghese Kelamparambil
General Secretary:
Treasurer: Mr. Joshy Valluchirakkaran
ഒരു ജൂബിലി വിളംബര വർഷമായി ആണ് ഈ വർഷം പ്രവർത്തിച്ചത്. മഹാ പ്രളയത്തിൽ 80 ലക്ഷത്തോളം രുപ സമാഹരിച്ചു സഹായം നൽകിയത് കൂടാതെ മൂന്ന് ജൂബിലി വിളംബര ഭവനങ്ങൾ പൂർണമായും നിർമിച്ചു നൽകുന്ന പദ്ധതി നടപ്പിലാക്കുകയും ചെയ്തു. SMCA യുടെ സാമ്പത്തിക സുസ്ഥിതി വീണ്ടെടുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
19-20

2019-2020-2021

25 & 26 th Year

President: Mr. Thomas Kuruvila Narithookkil
General Secretary: Biju P Anto
Treasurer: Mr. Wilson Devassy Vadakkedath
കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വെച്ച് അഭിവന്ദ്യ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി പിതാവ് തിരികൊളുത്തി കൊണ്ടു SMCA റിട്ടേർണീസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷം നടത്തുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചു. പ്രളയ ദുരിത പ്രദേശത്തു 25 ഭവനങ്ങൾ നിർമിച്ചു നൽകുവാൻ തീരുമാനിച്ചു.
21-22

2021-2022

27th Year

President: Mr. Bijoy Scaria Palakunnel
General Secretary: Mr. Abhilash Baby Jose Areekuzhy
Treasurer: Mr. Salu Peter Chirayath
22-23

2022-2023

28th Year

President: Mr. Sancylal Pappechan Chakkiath
General Secretary: Mr. Shajimon Joseph Erethara
Treasurer: Mr. Jose Mathai Pokkalipadavil
23-24

2023-2024

29th Year

President: Mr. Sunil Joseph Rappuzha
General Secretary: Mr. Binu Gregory Padingare Veedu
Treasurer: Mr. George Augustine Thekkel
24-25

2024-2025

30th Year

President: Mr. Denny Thomas Kanjooparampil
General Secretary: Mr. George Joseph Vakkithinal
Treasurer: Mr. Francis Paul Koikakudy