ഈ വർഷത്തെ ബാലദീപ്തി കുട്ടികളുടെ സമ്മർ ക്യാമ്പ്
"നിറവ് 2024" ഓഗസ്റ്റ് 8,9,10 തീയതികളിൽ കബ്ദ് ശാലയിൽ വച്ച് നടത്തപ്പെടുന്നു.
കുട്ടികളുടെ ജീവിത വിജയത്തിനാവശ്യമായ കഴിവുകളെ കണ്ടെത്തി വളർത്താൻ അവർക്കു സഹായകരമാകുന്ന തരത്തിൽ നടത്തുന്ന ഈ ക്യാമ്പിൽ 7 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം ഒള്ളത്. നാട്ടിൽ നിന്നും എത്തുന്ന പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന ക്ലാസ്സുകളിൽ ആദ്യം രെജിസ്റ്റർ ചെയുന്ന 150 കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം.
പങ്കെടുക്കാൻ താല്പര്യം ഉള്ളവർ എത്രയും പെട്ടന്ന് ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു രജിസ്റ്റർ ചെയുക.
ബാലദീപ്തി ചീഫ് കോർഡിനേറ്റർ
SMCA Kuwait.
കുവൈറ്റിലെ സിറോ മലബാർ സഭാമക്കളുടെ കൂട്ടായ്മയായ SMCA കുവൈറ്റ്, ദുക്റാന തിരുനാൾ - സഭാദിനാഘോഷം നടത്തി. ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം 5:30 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ചു നടത്തപ്പെട്ട ആഘോഷപരിപാടിയിൽ നോർത്തേൻ അറേബ്യ സിറോ മലബാർ എപ്പിസ്കോപൽ വികാർ ഫാദർ ജോണി ലോനിസ് മഴുവൻച്ചേരിയിൽ മുഖ്യഅഥിതി ആയിരുന്നു. SMCA ജനറൽ സെക്രട്ടറി ശ്രീ ജോർജ് വാക്യത്തിനാൽ സ്വാഗതം ആശംസിച്ച യോഗത്തിൽ SMCA പ്രസിഡന്റ് ശ്രീ ഡെന്നി കാഞ്ഞൂപറമ്പിൽ അധ്യക്ഷത വഹിച്ചു. , സാൽമിയ സെന്റ് തെരേസ ഇടവക അസിസ്റ്റന്റ് വികാരി ഫാദർ ജോൺസൻ നെടുമ്പുറത്തു, സിറ്റി കത്തിഡ്രൽ അസിസ്റ്റന്റ് വികാരി ഫാദർ സോജൻ പോൾ, അഹമ്മദി ഇടവക അസിസ്റ്റന്റ് വികാരി ഫാദർ ജിജോ തോമസ്, AKCC ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ ബോബി കയ്യാലപറമ്പിൽ, വിമൻസ് വിംഗ് അഡ്ഹോക് കമ്മിറ്റി ട്രെഷർ ശ്രീമതി റിൻസി തോമസ്, SMYM പ്രസിഡന്റ് ശ്രീമതി ജിഞ്ചു ചാക്കോ, ബാലദീപ്തി പ്രസിഡന്റ് കുമാരി ടിയ റോസ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രെഷർ ശ്രീ ഫ്രാൻസിസ് പോളിന്റെ നന്ദിയോടെയാണ് പൊതുസമ്മേളനം അവസാനിച്ചത്. സംഘടനാഗംങ്ങൾ ആയ 200 ൽ അധികം കലാകാരൻമാരും കലാകാരികളും അണിയിച്ചൊരുക്കിയ വർണ്ണാഭമായ നിരവധി കലാപരിപാടികളും അരങ്ങേറി. വൈസ് പ്രസിഡന്റ് ശ്രീ ബിജു എണ്ണബ്രയിൽ, ജോയിന്റ് സെക്രട്ടറി ശ്രീ തോമസ് മുണ്ടിയാനിയിൽ, ഏരിയ കൺവീനർമാർ ആയ ശ്രീ സിജോ മാത്യു, ശ്രീ ഫ്രാൻസിസ് പോൾ, ശ്രീ ജോബ് ആന്റണി, ശ്രീ ജോബി വർഗ്ഗിസ്, ആർട്സ് കൺവീനർ ശ്രീ അനിൽ ചേന്നങ്കര, സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ ശ്രീ മോനിച്ചൻ ജോസഫ്, കൾച്ചറൽ കമ്മിറ്റി കൺവീനർ ഇൻ ചാർജ് ശ്രീ ജിജി മാത്യു, മീഡിയ കൺവീനർ ശ്രീ ജിസ്സ് ജോസഫ് എന്നിവരുടെ നേതൃത്തത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികൾ ഏകോപിപ്പിച്ചു.
പ്രിയ SMCA കുടുംബാംഗങ്ങളെ,
കുവൈറ്റിലെ സീറോ മലബാർ വിശ്വാസികളുടെ ഏക അത്മായ സംഘടനയായ SMCA കുവൈറ്റിൻ്റെ പ്രസിഡന്റ് ശ്രീ സുനിൽ റാപ്പുഴ, സിറോ മലബാർ സഭ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവുമായി സഭാ ആസ്ഥാനത്തു വച്ചു കൂടി കാഴ്ച നടത്തി. കുവൈറ്റിലെ ഏല്ലാ സീറോ മലബാർ വിശ്വാസികളുടെയും പ്രാർത്ഥനാശംസകൾ അദ്ദേഹത്തെ അറിയിച്ചതോടൊപ്പം ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. വളരെ നിർണ്ണായകമായ നടപടികൾ സഭയുടെ ഭാഗത്തു നിന്നും ഉണ്ടാവും എന്ന് അഭിവന്ദ്യ പിതാവ് SMCA പ്രസിഡന്റിന്
ഉറപ്പു നൽകി.തുടർന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞ അഭിവന്ദ്യ കർദിനാൾ മാർ ജോർജ് അലഞ്ചേരി പിതാവുമായും കൂടിക്കാഴ്ച നടത്തി. സിറോ മലബാർ സഭയുടെ ഇന്ത്യക്ക് വെളിയിലെ ആദ്യ അത്മായ കൂട്ടായ്മയായ SMCA കുവൈറ്റ് രൂപീകരണത്തോടെയാണ് ഗൾഫിലെ സഭാമക്കളെ ഒരു കുട കീഴിൽ ഒരുമിച്ചു കൂട്ടി അവരുടെ ആത്മീയകാര്യങ്ങളിൽ ഗണ്യമായ നേട്ടം കൈവരിക്കാൻ സാധിച്ചത്. ആയതിനാൽ ഇത്തരം കൂടിക്കാഴ്ചകളെ കുവൈറ്റിലെ മാത്രമല്ല ഗൾഫ് മേഖല മുഴുവൻ ഉള്ള പ്രവാസ സഭാ സമൂഹം ഏറെ പ്രതിക്ഷകളോടെയാണ് നോക്കി കാണുന്നത്.
സ്നേഹപൂർവ്വം
ബിനു ഗ്രിഗറി
ജനറൽ സെക്രട്ടറി
Heartfelt Condolences and Prayers
SMCA കുവൈറ്റ് 28 മത് പ്രവർത്തന വർഷത്തിലെ മെഗാ ഇവന്റ് - ഫാമിലിയ 2024 സബഹിയ ഫഹാഹീലിൽ വച്ചു നടത്തപ്പെട്ടു. SMCA പ്രസിഡന്റ് സുനിൽ റാപ്പുഴ ആദ്യക്ഷത വഹിച്ച യോഗത്തിൽ രാമനാഥപുരം രൂപത മെത്രാൻ അഭിവന്ദ്യ മാർ പോൾ ആലപ്പാട്ട് പിതാവ് മുഖ്യാതിഥി ആയിരുന്നു.SMCA ജനറൽ സെക്രട്ടറി ശ്രീ ബിനു ഗ്രിഗറി സ്വാഗതം ആശംസിച്ചു. സിറോ മലബാർ നോർത്തേൻ അറേബ്യൻ എപ്പസ്കോപ്പൽ വികാർ ബഹുമാന്യ ജോണി ലോനിസ് മഴവച്ചേരിൽ അച്ചൻ അനുഗ്രഹപ്രഭാക്ഷണം നടത്തി.AKCC ഗ്ലോബൽ വൈസ് പ്രസിഡന്റ് ബോബിൻ ജോർജ്, വിമൻസ് വിംഗ് ആഡ്ഹോക് കമ്മിറ്റി സെക്രട്ടറി ശ്രീമതി ട്രിൻസി ഷാജു, SMYM പ്രസിഡന്റ് ജിജിൽ മാത്യു, ബാലദീപ്തി പ്രസിഡന്റ് മാസ്റ്റർ ഇമ്മനുവേൽ ജൈബി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രെഷർ ജോർജ് തെക്കേൽ നന്ദി പ്രകാശനം നടത്തി. പ്രസ്തുത സമ്മേളനത്തിൽ വിവാഹജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളെ സ്മരണിക നൽകി ആദരിച്ചു. തുടർന്ന് അംഗങ്ങൾക്കായി ഹരിശങ്കർ മ്യൂസിക് ബാന്റിന്റെ അതിഗംഭീരമായ മ്യൂസിക്കൽ ഷോയും ഒരുക്കിയിരുന്നു. വൈസ് പ്രസിഡന്റ് ബോബി കയ്യാലപറമ്പിൽ, ജോയിന്റ് സെക്രട്ടറി ഡേവിഡ് ആന്റണി, ജോയിന്റ് ട്രെഷറർ തോമസ് മുണ്ടിയാനി, ആർട്സ് കൺവീനർ സന്തോഷ് വടക്കേമുണ്ടിയാനിയിൽ, സോഷ്യൽ കമ്മിറ്റി കൺവീനർ സന്തോഷ് കളരിക്കൽ, ബിജു കാടൻകുഴി, ജോജി ജോസഫ്, കൾച്ചറൽ കമ്മിറ്റി കൺവീനർ സന്തോഷ് ഓടേട്ടിൽ,ചീഫ് ബാലദീപ്തി കോഡിനേറ്റർ ബൈജു ജോസഫ്, ഓഫീസ് സെക്രട്ടറി ജിജിമോൻ കുര്യള, ഏരിയ കൺവീനർമാരായ ഷാജു ദേവസി അബ്ബാസിയ, ടോം ഇടയോടി സാൽമിയ, അജോഷ് ആന്റണി ഫഹഹീൽ, സെബാസ്റ്റ്യൻ പോൾ സിറ്റി ഫർവാനിയ എന്നിവരുടെ നേതൃത്തത്തിൽ വിവിധ കമ്മിറ്റികൾ പരിപാടി ഏകോപിപ്പിച്ചു. മിലാൻ രാജേഷ് & മിലിയ രാജേഷ് എന്നിവരുടെ അവതരണമികവ് പരിപാടിയുടെ മുഖ്യകർഷണം ആയിരുന്നു.
SMCA സിൽവർ ജൂബിലി ഹൗസിങ് പ്രൊജക്റ്റ് - രണ്ടാം ഘട്ടത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനം ജനുവരി 26 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണിക്ക് അബ്ബാസിയ SMCA ഹാളിൽ വച്ചു സിറ്റി കത്തിഡ്രൽ ഇടവക അസിസ്റ്റന്റ് വികാരി ബഹുമാനപ്പെട്ട സോജൻ പോൾ അച്ചനും SMCA പ്രസിഡന്റ് ശ്രീ സുനിൽ റാപ്പുഴയും, ട്രെഷർ ശ്രീ ജോർജ് തെക്കേലും ചേർന്ന് പ്രകാശനം ചെയ്ത ഫ്ലയർ, സോഷ്യൽ കമ്മിറ്റി കൺവീനർ ശ്രീ സന്തോഷ് കളരിക്കലിനു നിർവഹിക്കുകയുണ്ടായി. തുടർന്ന് SMCA സ്ഥാപകാഗം ശ്രീ സൈജു മുളകുപാടത്തിൽ നിന്നും ഹൗസിങ് പ്രോജെക്ടിലേക്കുള്ള ആദ്യവിഹിതം പ്രസിഡന്റ് ശ്രീ സുനിൽ റാപ്പുഴ സ്വീകരിച്ചു. SMCA കുവൈറ്റിന്റെ സാമൂഹിക പ്രതിബ്ദതയുടെ മകുടോദാരണങ്ങൾ ആണ് SMCA ഹൗസിങ് പ്രൊജറ്റുകൾ. 693 ഭവനങ്ങൾ സിറോ മലബാർ സഭയുടെ വിവിധ രൂപതകളുമായി ചേർന്ന് നിർമിച്ചു നൽകുവാൻ നമ്മുക്ക് ഇതു വരെ സാധിച്ചിട്ടുണ്ട്. ഈ വർഷം കോട്ടയം അതിരൂപതയിലും അദിലാബാദ് രൂപതയിലുമായിട്ടാണ് നാം ഭവനങ്ങൾ നിർമിച്ചു നൽകുക. SMCA ഹൗസിങ് പ്രൊജക്റ്റിലൂടെ നമ്മുടെ നിരവധി സഹോദരങ്ങളുടെ ജീവിതങ്ങളിലേക്കും കുടുംബങ്ങളിലേക്കും വെളിച്ചമായി കടന്ന് ചെല്ലാൻ നമ്മുക്ക് സാധിക്കട്ടെ എന്ന് പ്രത്യശിക്കുന്നു