Trending News

SMCA HOUSING PROJECT

Image

SMCA HOUSING PROJECT:SMCA HOUSING PROJECT

നമ്മുടെ ഐക്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതിഫലമാണ് SMCA ഹൗസിംഗ് പ്രൊജെക്ടുകൾ. SMCA രജത ജൂബിലി സ്മാരക കാരുണ്യ പദ്ധതി - ഫേസ് 2 യിലൂടെ കോട്ടയം അതിരൂപതയിലും അദിലാബാദ് രൂപതയിലുമായിട്ടാണ് നാം ഭവനങ്ങൾ നിർമിച്ചു നൽകുന്നത്. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ അന്തിമ ഘട്ടത്തിൽ ആണ്. 4 ഭവനങ്ങൾ കോട്ടയം രൂപതയിലും ഒരു ഭവനം നമ്മുടെ ഫഹാഹീൽ ഏരിയ SMCA അംഗത്തിനായും, 4 വീടുകൾ ആദിലബാദ് രൂപതയിലുമായിട്ടാണ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ തീർത്തും നിരാലംബരായ സഹോദരങ്ങളുടെ "വീട്" എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സഹായിച്ച സ്സുമനസുകളെ ദൈവം അനുഗ്രഹിക്കട്ടെ.