SMCA കുവൈറ്റിന്റെ 30മത് ജന്മദിനം സമുചിതമായി ആചരിച്ചു.:ഈശോയിൽ സ്നേഹം നിറഞ്ഞ SMCA കുടുംബാഗങ്ങളെ,
SMCA കുവൈറ്റിന്റെ 30മത് ജന്മദിനം സമുചിതമായി ആചരിച്ചു.
ഡിസംബർ ഒന്ന് വൈകുന്നേരം 7 മണിക്ക് അബ്ബാസിയ SMCA ഹാളിൽ ചേർന്ന ആഘോഷപരിപാടിക്ക് SMCA പ്രസിഡന്റ് ശ്രീ ഡെന്നി കാഞ്ഞൂപറമ്പിൽ നേതൃത്തം നൽകി. ജനറൽ സെക്രട്ടറി ശ്രീ ജോർജ് വാക്യത്തിനാൽ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡന്റ് ശ്രീ ഡെന്നി കാഞ്ഞൂപറമ്പിൽ അദ്ധ്യക്ഷത വഹിക്കുകയും ട്രെഷർ ശ്രീ ഫ്രാൻസിസ് പോൾ നന്ദി അർപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് ശ്രീ ഡെന്നി കാഞ്ഞൂപറമ്പിൽ, ജനറൽ സെക്രട്ടറി ശ്രീ ജോർജ് വാക്യത്തിനാൽ, SMCA ട്രെഷർ ശ്രീ ഫ്രാൻസിസ് പോൾ , അബ്ബാസിയ ഏരിയ കൺവീനർ ശ്രീ സിജോ മാത്യു, സിറ്റി - ഫർവാനിയ ഏരിയ കൺവീനർ ശ്രീ ഫ്രാൻസിസ് പോൾ, ഫഹാഹിൽ ഏരിയ കൺവീനർ ശ്രീ ജോബി വർഗീസ് , SMYM പ്രസിഡന്റ് ശ്രീമതി ചിഞ്ചു ചാക്കോ എന്നിവർ ചേർന്ന് പതാക ഉയർത്തുകയും, കേക്ക് മുറിച്ചു മധുരം പങ്കു വയ്ക്കുകയും ചെയ്തു. മുൻ പ്രസിഡന്റ്‌മാരായിരുന്ന അഡ്വക്കേറ്റ് ശ്രീ ബെന്നി നാൽപ്പതാംക്കളം, ശ്രീ റീജോയ് കേളംപറബിൽ, ശ്രീ സുനിൽ റാപ്പുഴ, മുൻ ജനറൽ സെക്രട്ടറി ശ്രീ ശ്രീ ബിനിൽ കാലായിൽ, ശ്രീ ബിജു പി ആന്റോ, ശ്രീ ബിനു ഗൃഗറി, മുൻ ട്രെഷർ ശ്രീ മോൻസ് ജോസഫ്, AKCC ഗ്ലോബൽ കമ്മിറ്റി അംഗം ശ്രീ സന്തോഷ് ഓടേട്ടിൽ തുടങ്ങി നിരവധി വ്യക്തിത്യങ്ങൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൾച്ചറൽ കമ്മിറ്റി കൺവീനർ ശ്രീ ടോമി സിറിയക്കിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം അദ്ദേഹത്തിന്റെ പ്രാർത്ഥനയോടെ അവസാനിച്ചു. SMCA കുവൈറ്റ് രൂപീകൃത്യമായിട്ട് 30 മത് വർഷത്തിലേക്ക് കടക്കുന്ന ഇ വേളയിൽ ജന്മദിനാഘോഷത്തിനു ഇരട്ടി മധുരമായി
സ്നേഹപൂർവ്വം
ജോർജ് വാക്യത്തിനാൽ
ജനറൽ സെക്രട്ടറി