Angels Meet 2024:Angels Meet 2024:
പ്രിയ SMCA കുടുംബാംഗങ്ങളെ,
ഈ വർഷം കുവൈറ്റിലും നാട്ടിലുമായി ആഘോഷപൂർവ്വമായ വിശുദ്ധ കുർബാന സ്വീകരണം നടത്തിയ കുട്ടികളുടെ സംഗമം " ANGELS MEET 2024-25 ( മാലാഖക്കൂട്ടം ) ഒക്ടോബര് 25, വെള്ളിയാഴ്ച വൈകുന്നേരം 6:00PM മുതൽ അബ്ബാസിയ UIS ഹാളിൽ വച്ചു നടത്തപ്പെട്ടു.കുമാരി സെറാഫിൻ ഫ്രഡ്‌ഡിയുടെ ദിവ്യകാരുണ്യ ഈശോയ്ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ആമുഖ ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. SMCA ജനറൽ സെക്രട്ടറി ശ്രീ ജോർജ് വാക്യത്തിനാൽ സ്വാഗതം ആശംസിക്കുകയും SMCA പ്രസിഡന്റ് ശ്രീ ടെന്നി തോമസ് കാഞ്ഞൂപ്പറമ്പിൽ അധ്യക്ഷത വഹിക്കുകയും ചെയ്ത യോഗത്തിൽ കാർമൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ സി. മരിയ ലേഖ അനുഗ്രഹപ്രഭാഷണം നടത്തി. അബ്ബാസിയ സെന്റ് ദാനിയേൽ കമ്പോണി ഇടവകയിൽ സന്ദർശനത്തിനെത്തിയ ഫാദർ സിറിയക് ജോർജ് അച്ഛൻ കുട്ടികളെ അനുമോദിക്കുകയും ആശിവദിക്കുകയും തുടർന്ന് കേക്ക് മുറിച്ചു മാലാഖ കുഞ്ഞുങ്ങളുമായി മധുരം പങ്കിടുകയും ചെയ്തു. കുമാരി സിയാന്റെ റോസിന്റെയും സിറാഫിൻ ഫ്രഡ്‌ഡിയുടെയും അതി മനോഹരമായ ഗാനങ്ങൾ കുട്ടികൾക്കും മാതാപിതാക്കൾക്കും ആസ്വാദകരമായിരുന്നു. മാലാഖകൂട്ടത്തിൽ പങ്കെടുത്ത 238 ൽ പരം കുഞ്ഞുങ്ങൾക്ക് സംഘടനയുടെ സ്നേഹാദരവുകൾ, (മൊമെന്റോ) നൽകുകയുണ്ടായി. ബാലദീപ്തി ചീഫ് കോഡിനേറ്റർ ശ്രീ ബോബിൻ ജോർജിന്റെ നേതൃത്വത്തിൽ ഏരിയ കൺവീനർമാരായ ശ്രീ സിജോ മാത്യു, ശ്രീ ജോബി വര്ഗീസ് , ശ്രീ ഫ്രാൻസിസ് പോൾ , ഏരിയ സെക്രട്ടറി ശ്രീ ഷിന്ടോ ജോർജ്, ജിൻസ് ജോയ് ഏരിയ ട്രഷറർ ലിജോ ജോസഫ്,ആർട്സ് കൺവീനർ ശ്രീ അനിൽ സക്കറിയ , കൾച്ചറൽ കൺവീനർ ശ്രീ ടോമി സിറിയക് , സോഷ്യൽ കമ്മിറ്റി കൺവീനർ ശ്രീ മോനിച്ചൻ , മീഡിയ കൺവീനർ ശ്രീ ജിസ് ജോസഫ് , വിമൻസ് വിംഗ് ആഡ്ഹോക് കമ്മിറ്റി സെക്രട്ടറി ശ്രീമതി ട്രിൻസി ഷാജു, ട്രെഷറർ ശ്രീമതി റിൻസി തോമസ്, AKCC ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ ബോബി തോമസ് ,SMYM പ്രസിഡന്റ് ശ്രീമതി ജിഞ്ചു ചാക്കോ ബാലദീപ്തി പ്രസിഡന്റ് കുമാരി ട്ടിയ റോസ് തോമസ് , ഏരിയ ബാലദീപ്തി കോഡിനേറ്റർമാർ ആയ ശ്രീ അജി ആന്റണി, ജോജി ജോസഫ്, ബോബി സെബാസ്റ്റ്യൻ, പ്രിൻസ് ജോസഫ് , സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ശ്രീ മാർട്ടിൻ മാത്യു , ശ്രീ. നെബു തോമസ്, ശ്രീ ജോസഫ് വടക്കേടത്തു, ശ്രീ ജോജോ മാത്യു, ശ്രീ ജസ്റ്റിൻ പൈനാടത്തു എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പ്രസ്തുത പരിപാടിയിൽ വച്ചു SMCA മെഗാ പ്രോഗാമിനോട് അനുമ്പന്ധിച്ചു പുറത്തിറക്കാറുള്ള റാഫിൾ കൂപ്പൺന്റെ ഔദ്യോഗികമായ ഉത്ഘാടനവും നിർവഹിക്കപ്പെട്ടു. അബ്ബാസിയ സെന്റ് ദാനിയേൽ കമ്പോണി ഇടവക വികാരി ബഹുമാനപ്പെട്ട ഫാദർ സോജൻ പോളിന്റെ സമാപന ആശിവാദത്തോടെ ചടങ്ങിന് പരിസമാപ്തിയായി. ഈ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും നനിയോടെ ഓർക്കുന്നു
സ്നേഹപൂർവ്വം,
ഡെന്നി കാഞ്ഞുപറമ്പിൽ
പ്രസിഡന്റ്
ജോർജ് വാക്യത്തിനാൽ
ജനറൽ സെക്രട്ടറി
ഫ്രാൻസിസ് പോൾ കോയിക്കകുടി
ട്രഷറർ