SMCA കലോത്സവം “Festi Vista 2024“:SMCA കുവൈറ്റിന്റെ കലാ മേളക്ക് കൊടിയിറങ്ങി
കുവൈറ്റ് സിറ്റി : SMCA കുവൈറ്റിന്റെ നേതൃതത്തിൽ കലാരംഗത്തെ പ്രതിഭകളെ കണ്ടെത്തുവാനായുള്ള വാർഷിക കലോത്സവം “Festi Vista 24“ നവംബർ 21, 22, 28, 29 തീയതികളിൽ അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ചു നടത്തപ്പെട്ടു.
27 ഇനങ്ങളിലായി നടത്തപ്പെട്ട മത്സരങ്ങളിൽ കുട്ടികളും മുതിർന്നവരും അടക്കം ആയിരകണക്കിനാളുകളാണ് മത്സരങ്ങളിൽ ആവേശപൂർവം പങ്കെടുത്തത്. കുവൈറ്റിലെ കലാ സാംസാരിക രംഗത്തെ പ്രഗല്ഭരായ 50 തിൽ പരം വ്യക്തിത്യങ്ങൾ ആണ് മത്സരങ്ങളുടെ വിധി കർത്താക്കളായത്.
SMCA വൈസ് പ്രസിഡന്റ് ബിജു എണ്ണംപ്രയിൽ , ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ , ട്രെഷർ ഫ്രാൻസിസ് പോൾ കോയിക്കകുടി , ജോയിന്റ് സെക്രട്ടറി തോമസ് മുണ്ടിയാനി എന്നിവരുടെ നേതൃത്വത്തിൽ ഏരിയ കൺവീനർമാരായ സിജോ മാത്യു, ജോബി വർഗീസ് , ജോബ് ആന്റണി , ഫ്രാൻസിസ് പോൾ എന്നിവർ ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു. ആർട്സ് കൺവീനർ ശ്രീ അനിൽ ചെന്നങ്കരയുടെ സംഘാടകപാടവം മത്സരങ്ങളെ വേറിട്ടതാക്കി. സോഷ്യൽ കമ്മിറ്റി കൺവീനർ മോനിച്ചൻ കൾച്ചറൽ കമ്മിറ്റി കൺവീനർ ടോമി സിറിയാക് , മീഡിയ കോഡിനേറ്റർ ജിസ് ജോസഫ്, പനീഷ്
ജോർജ് SMYM പ്രസിഡന്റ് ശ്രീമതി ജിഞ്ചു ചാക്കോ, വുമൺസ് വിങ്ങ് സെക്രട്ടറി ശ്രീമതി ട്രിൻസി ഷാജു. കൂടാതെ 100 ഇൽ അധികം വോളന്റേഴ്സ് കലാ മേളയ്ക്ക് നേതൃത്തം നൽകി.
SMYM ന്റെ നേതൃത്വത്തിൽ സ്വാദിഷ്ടമായ ഭക്ഷണങ്ങളുടെ തട്ടുകടയും ഒരുക്കിയിരുന്നു.അബാസിയ സെന്റ് ദാനിയേൽ ഇടവകയിലെ സ്നേഹബഹുമാനപ്പെട്ട ബിജു അച്ചൻ കലാമേളയ്ക്ക് ആശംസകൾ അർപ്പിക്കുകയും മത്സര വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും വിതരണം നടത്തുകയും ചെയ്തു.
കോട്ടയം MP ശ്രീ ഫ്രാൻസിസ് ജോർജ്, പാല MLA ശ്രീ മാണി സി കാപ്പൻ, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിനോദ് എന്നിവർ കലാമത്സരവേദി സന്ദർശിച്ചു ആശംസകൾ അർപ്പിക്കുകയുണ്ടായി. കൂട്ടത്തിൽ SMCA ക്രിസ്മസ് ന്യൂഇയർ മെഗാ പ്രോഗ്രാമിനോട് അനുബന്ധിച്ചു പുറത്തിറക്കാറുള്ള റാഫിൾ കൂപ്പണുകൾ ജോയിന്റ് ട്രഷറർ റിജോ ജോർജിന്റെ നേതൃതത്തിൽ ഏരിയ സോണൽ ട്രെഷർമാർക്ക് നൽകികൊണ്ട് വിതരണ ഉത്ഘാടനവും വീശിഷ്ടതിഥികൾ നിർവഹിച്ചു.