Trending News

SMCA കുവൈറ്റ് എന്നും സഭയോടൊപ്പം

Image

SMCA കുവൈറ്റ് എന്നും സഭയോടൊപ്പം:*SMCA കുവൈറ്റ് എന്നും സഭയോടൊപ്പം *

1. സീറോ മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിൽ കുവൈറ്റിലെ സീറോ മലബാർ സഭാസമൂഹത്തെ പ്രതിനിധികരിച്ചു SMCA കുവൈറ്റ്‌ പ്രസിഡന്റ്‌ ശ്രീ ഡെന്നി കാഞ്ഞൂപറമ്പിൽ പങ്കെടുക്കുകയും അസംബ്ലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. സീറോ മലബാർ സഭയുടെ ദൗത്യ മേഖലകളിൽ അൽമായർ‍ക്ക് കൂടുതൽ ഇടം നൽകുക, വിശ്വാസ പരിശീലനം കാലാനുസൃതമാക്കുക, സമുദായം ശക്തിപ്പെടുത്തുക, പ്രേഷിത ചൈതന്യം ജ്വലിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങളോടെ അസംബ്ലിക്ക് സമാപനമായി.

2. കുവൈറ്റിലെ സീറോ മലബാർ സഭാമക്കളുടെ അൽമായ സംഘടനയായ SMCA കുവൈറ്റ്‌ പ്രതിനിധികൾ, പ്രസിഡന്റ്‌ ശ്രീ ഡെന്നി കാഞ്ഞൂപറമ്പിലിനൊപ്പം നോർത്തേൻ അറേബ്യൻ അപ്പസ്തോലിക് വികാർ അഭിവന്ദ്യ ബിഷപ്പ് മാർ അൽദോ ബെറാഡിയെ സന്ദർശിച്ചപ്പോൾ. ഗൾഫ് മേഖലയിൽ സീറോ മലബാർ സഭക്ക് നിർണ്ണായകമായ കാലഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച്ച അങ്ങേയറ്റം പ്രാധാന്യം അർഹിക്കുന്നു.

ജോർജ് ജോസഫ് വാക്യത്തിനാൽ
ജനറൽ സെക്രട്ടറി
SMCA KUWAIT