മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഊഷ്മളമായ സ്വീകരണം:SMCA കുവൈറ്റിന് ഇത് ചരിത്ര നിമിഷം
ആഗോള സീറോ മലബാർ സഭയുടെ തലവനും SMCA കുവൈറ്റിന്റെ രക്ഷാധികാരിയുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് അബ്ബാസിയയിലുള്ള SMCA ആസ്ഥാനത്തുവച്ചു ഊഷ്മളമായ സ്വീകരണം നൽകുകയുണ്ടായി .ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സഭാ തലവൻ നമ്മുടെ ഹാൾ സന്ദർശിക്കുന്നത് എന്നത് നമുക്കെല്ലാം അഭിമാനകരമാണ്. നവംബർ 13 നു രാവിലെ 8 മണിക്ക് SMCA ഹാളിൽ വച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ ജോർജ് ജോസഫ് വാക്യത്തിനാൽ സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് ശ്രീ ഡെന്നി തോമസ് കാഞ്ഞുപറമ്പിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയും ചെയ്തു. കുവൈറ്റിലെ സീറോ മലബാർ വിശ്വാസികളുടെ അൽമായ സംഘടനയായ SMCA കുവൈറ്റ്, സീറോ മലബാർ വിശ്വാസ സമൂഹത്തിനു നൽകുന്ന നല്ല മാതൃകകളെയും സീറോ മലബാർ പാരമ്പര്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് സമൂഹത്തിനും കുവൈറ്റ് വികാരിയെറ്റിനും നൽകുന്ന സംഭവനകളെയും അദ്ദേഹം അനുസ്മരിച്ചു സംസാരിക്കുകയും SMCA കുവൈറ്റിനെ അഭിനന്ദിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ കുവൈറ്റിൽ സീറോ മലബാർ സഭയുടെ ഔദ്യോഗിക സഭാ സംവിധാനം നിലവിൽ വരുമെന്നും അതിനായി പരിശുദ്ധ സിംഹാസനവുമായുള്ള ചർച്ചകൾ ഏതാണ്ട് പൂർത്തിയായെന്നും നിങ്ങൾ ഏവരുടെയും പ്രാർത്ഥനാസഹായം അതിനായി ആവശ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു . ഇതിനായി SMCA കുവൈറ്റ് മുൻ കാലങ്ങളിൽ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു . സീറോ മലബാർ സഭാ മൈഗ്രന്റ്‌സ് കമ്മീഷൻ സെക്രട്ടറി ഫാ.ഫ്രാൻസിസ് ഇലവുത്തിങ്കൽ , പിതാവിന്റെ സെക്രട്ടറി ഫാ മാത്യു തുരുത്തിപ്പള്ളി, അബ്ബാസിയ സെന്റ് ദാനിയേൽ കമ്പോനി ഇടവക വികാരി ഫാ സോജൻ പോൾ, SMYM പ്രസിഡന്റ് ശ്രീമതി ചിഞ്ചു ചാക്കോ , ബലദീപ്തിപ്രസിഡന്റ് കുമാരി ടിയ റോസ് തോമസ്, KKCA പ്രസിഡന്റ് ശ്രീ സുജിത്ത് ജോർജ്,AKCC global വൈസ് പ്രസിഡന്റ് ബോബി തോമസ്, വുമൺസ് വിങ്ങ് ട്രഷറർ ശ്രീമതി റിൻസി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു SMCA കുവൈറ്റിന്റെ പ്രത്യേക ആദരം ഏറ്റു വാങ്ങിയ ശ്രീ ഡൊമിനിക് മാത്യു , ശ്രീ സിവി പോൾ , ശ്രീ തോമസ് ഫിലിപ്പ് എന്നിവരെ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു.
30 മത് പ്രവർത്തന വർഷത്തിലേക്കു പ്രവേശിക്കുന്ന SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങൾ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് കേക്ക് മുറിച്ചു ഉദ്ഘാടനം നിർവ്വഹിക്കുകയും ലോഗോ പ്രകാശനം ആർട്സ് കൺവീനർ ശ്രീ അനിൽ സഖറിയ ചേന്നങ്കര, മീഡിയ കമ്മിറ്റി അംഗങ്ങൾ സോണിമോൻ, പനിഷ് ജോർജ് എന്നിവർ ചേർന്ന് നിർവ്വഹിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ നൂറു മേനി ബൈബിൾ ക്വിസ് എന്നിവയുടെ ഫ്ലയർ പ്രകാശനം കൾച്ചറൽ കമ്മിറ്റി കൺവീനർ ടോമി സിറിയക്, ജിജി മാത്യു, സുബിൻ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃതത്തിൽ പിതാവ് നിർവഹിച്ചു. SMCA കുവൈറ്റിന്റെ സ്നേഹോപാഹാരം വൈസ് പ്രസിഡന്റ് ബിജു എണ്ണാമ്പ്രയിൽ ജോയിന്റ് സെക്രട്ടറി തോമസ് മുണ്ടിയാനി ജോയിന്റ് ട്രെഷർ റിജോ ജോർജ് എന്നിവർ ചേർന്ന് പിതാവിന് സമ്മാനിച്ചു.കൂടാതെ SMCA കുവൈറ്റിന്റെ ചരിത്ര പുസ്തകത്തിന്റെ പ്രകാശനവും വന്ദ്യ പിതാവ് നിർവഹിക്കുകയുണ്ടായി. ഈ ചരിത്ര പുസ്തകം തയ്യാറാക്കുന്നതിനായി യത്നിച്ച മുൻകാല ഭാരവാഹികൾ മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ നന്ദിയോടെ ഓർക്കുന്നു. പിതാവിനെ കാണാനും നമ്മുടെ സഭാ തലവനോടുള്ള സ്നേഹാദ്ദരവ് പ്രകടമാക്കാനും വേണ്ടി ഒട്ടേറെ SMCA അംഗങ്ങൾ വിവിധ ഏരിയകളിൽ നിന്നും നമ്മുടെ ആസ്ഥാനത്തു രാവിലെ തന്നെ എത്തിച്ചേർന്നിരുന്നു.
SMCA ട്രെഷറർ ശ്രി ഫ്രാൻസിസ് പോൾ യോഗത്തിന് നന്ദി അർപ്പിച്ചു സംസാരിച്ചു സുറിയാനി പ്രാർത്ഥനാ ഗാനത്തിന് ശേഷം പിതാവിന്റെ സമാപന ആശിർവാദത്തോടെ യോഗം അവസാനിച്ചു. യോഗത്തിൽ പങ്കെടുത്തവർക്കായി സോഷ്യൽ കൺവീനർ മോനിച്ചന്റെ നേതൃതത്തിൽ രുചികരമായ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.ഒട്ടേറെ തിരക്കുകൾ ഉണ്ടായിട്ടും നമ്മെ ഓരോരുത്തരെയും കാണുവാനും അനുഗ്രഹം നല്കുവാനുമായി നമ്മുടെ ആസ്ഥാനത്തു എത്തിച്ചേർന്ന വലിയ പിതാവിന് ഓരോ SMCA അംഗങ്ങളുടെയും പേരിലുള്ള നന്ദിയും കൃതജ്ഞതയും ഈയവസരത്തിൽ അർപ്പിക്കുന്നു. തദവസരത്തിൽ പിതാവിനോടൊപ്പം സന്നിഹിതനായിരുന്ന സീറോ മലബാർ സഭാ മൈഗ്രന്റ്‌സ് കമ്മീഷൻ സെക്രട്ടറി ഫാ.ഫ്രാൻസിസ് ഇലവുത്തിങ്കൽ , പിതാവിന്റെ സെക്രട്ടറി ഫാ മാത്യു തുരുത്തിപ്പള്ളി, കൂടാതെ ആശംസകൾ അറിയിച്ച അബ്ബാസിയ ഇടവക വികാരി ഫാ സോജൻ പോൾ എന്നിവരെയും പ്രത്യേകം നന്ദിയോടെ ഓർക്കുന്നു അതോടൊപ്പം ഈ പരിപാടി വളരെ ഭംഗിയായി നടത്തുന്നതിനായി സഹകരിച്ച നാല് ഏരിയകളിലെയും കൺവീനർമാർ, കേന്ദ്ര ഏരിയ ഭരണസമിതി അംഗങ്ങൾ പ്രതേകിച്ച് അബാസിയ ഏരിയ കമ്മറ്റി അംഗങ്ങൾ എല്ലാ SMCA കുടുബാംഗങ്ങൾ എന്നിവരോടുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. ഫോട്ടോകൾ എടുത്ത ഷിജോ മഞ്ഞളിയേയും വിഡിയോ എടുത്ത സൽവിന്നേയും, ജിമ്മിയേയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു.
എറ്റവും സ്നേഹത്തോടെ
ജോർജ് ജോസഫ് വാക്യത്തിനാൽ
ജനറൽ സെക്രട്ടറി
SMCA KUWAIT