Trending News

SMCA സിൽവർ ജൂബിലി ഹൗസിങ് പ്രൊജക്റ്റ്‌ - രണ്ടാം ഘട്ടo ഉത്ഘാടനം

Image

SMCA സിൽവർ ജൂബിലി ഹൗസിങ് പ്രൊജക്റ്റ്‌ - രണ്ടാം ഘട്ടo:SMCA സിൽവർ ജൂബിലി ഹൗസിങ് പ്രൊജക്റ്റ്‌ - രണ്ടാം ഘട്ടത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനം ജനുവരി 26 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണിക്ക് അബ്ബാസിയ SMCA ഹാളിൽ വച്ചു സിറ്റി കത്തിഡ്രൽ ഇടവക അസിസ്റ്റന്റ് വികാരി ബഹുമാനപ്പെട്ട സോജൻ പോൾ അച്ചനും SMCA പ്രസിഡന്റ്‌ ശ്രീ സുനിൽ റാപ്പുഴയും, ട്രെഷർ ശ്രീ ജോർജ് തെക്കേലും ചേർന്ന് പ്രകാശനം ചെയ്ത ഫ്ലയർ, സോഷ്യൽ കമ്മിറ്റി കൺവീനർ ശ്രീ സന്തോഷ്‌ കളരിക്കലിനു നിർവഹിക്കുകയുണ്ടായി. തുടർന്ന് SMCA സ്ഥാപകാഗം ശ്രീ സൈജു മുളകുപാടത്തിൽ നിന്നും ഹൗസിങ് പ്രോജെക്ടിലേക്കുള്ള ആദ്യവിഹിതം പ്രസിഡന്റ്‌ ശ്രീ സുനിൽ റാപ്പുഴ സ്വീകരിച്ചു. SMCA കുവൈറ്റിന്റെ സാമൂഹിക പ്രതിബ്ദതയുടെ മകുടോദാരണങ്ങൾ ആണ് SMCA ഹൗസിങ് പ്രൊജറ്റുകൾ. 693 ഭവനങ്ങൾ സിറോ മലബാർ സഭയുടെ വിവിധ രൂപതകളുമായി ചേർന്ന് നിർമിച്ചു നൽകുവാൻ നമ്മുക്ക് ഇതു വരെ സാധിച്ചിട്ടുണ്ട്. ഈ വർഷം കോട്ടയം അതിരൂപതയിലും അദിലാബാദ് രൂപതയിലുമായിട്ടാണ് നാം ഭവനങ്ങൾ നിർമിച്ചു നൽകുക. SMCA ഹൗസിങ് പ്രൊജക്റ്റിലൂടെ നമ്മുടെ നിരവധി സഹോദരങ്ങളുടെ ജീവിതങ്ങളിലേക്കും കുടുംബങ്ങളിലേക്കും വെളിച്ചമായി കടന്ന് ചെല്ലാൻ നമ്മുക്ക് സാധിക്കട്ടെ എന്ന് പ്രത്യശിക്കുന്നു