SMCA സ്ഥാപക ദിനാഘോഷം ഡിസംബർ 1
SMCA കുവൈറ്റിന്റെ മഹത്തായ പാരമ്പര്യവും ദൗത്യവും പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന സ്ഥാപക ദിനാഘോഷം ഡിസംബർ 1 തീയതി തിങ്കളാഴ്ച വൈകിട്ട് 7 ന് അബ്ബാസിയ വച്ച് ആഘോഷപൂർവം സംഘടിപ്പിച്ചു. വിശ്വാസവും സേവനവും ആത്മീയ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന SMCAയുടെ ലക്ഷ്യങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ ദിനാഘോഷം.
സെൻട്രൽ കൾച്ചറൽ കമ്മിറ്റി കൺവീനർ ശ്രീ രാജേഷ് കൂത്രപ്പള്ളിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ SMCA കുവൈറ്റ് ജനറൽ സെക്രട്ടറി ശ്രീ ബോബിൻ ജോർജ് സ്വാഗതം ആശംസിച്ചു, പ്രസിഡന്റ് ശ്രീ. ആന്റണി മനോജ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ അബ്ബാസിയ സൈന്റ്റ് ഡാനിയേൽ കോംബോനി ഇടവക വികാരി ബഹു. സോജൻ പോൾ അച്ചൻ യോഗ ഉദ്ഘാടനം നിർവഹിച്ചു. കുവൈറ്റിലെ സീറോ മലബാർ വിശ്വാസികളുടെ ഇടയിൽ SMCA ചെയ്തുകൊണ്ടിരിക്കുന്ന സാമൂഹിക–സാംസ്കാരിക–ആത്മീയ സേവനങ്ങളും അദ്ദേഹം പ്രശംസിച്ചു.

സംഘടനയുടെ സ്ഥാപക അംഗം ശ്രീ സൈജു മുളകുപാടത്തിനെ ചടങ്ങിൽ ആദരിച്ചു. മുപ്പതു വർഷം പിന്നിട്ട സംഘടനയുടെ നാൾ വഴികൾ വളരെ ചുരുങ്ങിയ സമയത്തിൽ സ്ഥാപകാംഗം ചടങ്ങിൽ സ്മരിച്ചു. AKCC വൈസ് പ്രസിഡന്റ് ശ്രീ ബോബി തോമസ്, വിമൻസ് വിങ് പ്രസിഡന്റ് ശ്രീമതി റിൻസി തോമസ്, SMYM പ്രസിഡന്റ് ശ്രീമതി ചിഞ്ചു ചാക്കോ, ബാലദീപ്തി പ്രസിഡന്റ് മാസ്റ്റർ ഡോൺ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ കൺവീനർമാരായ ശ്രീ ബൈജു ജോസഫ് അബ്ബാസിയ, ജിം തോമസ് ഫഹഹാഹീല്, ബിജു ജോസഫ് സിറ്റി ഫർവാനിയ, പ്രിൻസ് ജോസഫ് സാൽമിയ എന്നിവർ ആശംസകൾ നേർന്നു. സംഘടനയുടെ മുൻകാല പ്രസിഡന്റ് മാരായ ശ്രീ ബെന്നി നാല്പതാംകളം, ശ്രീ സൻസിലാൽ ചക്കിയത്, ശ്രീ സുനിൽ രാപ്പുഴ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ നിരവധി കുടുംബാംഗങ്ങളും പങ്കെടുത്ത യോഗം സെൻട്രൽ കമ്മിറ്റി ട്രീഷറർ ശ്രീ സോണി മാത്യൂവിന്റെ നന്ദി പ്രകാശനത്തോടെയും സോജൻ അച്ഛന്റെ ആശിർവാദത്തോടെയും അവസാനിച്ചു.
പ്രവാസി സമൂഹത്തിന്റെ ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ദീപ്തമായ ഉദാഹരണമായി SMCA കുവൈറ്റിന്റെ സ്ഥാപക ദിനാഘോഷം എല്ലാവർക്കും ഓർമ്മയിൽ നിൽക്കുന്ന ഒരു അനുഭവമായി മാറി.