പേൾ ജൂബിലി കലോത്സവം 2025
കുവൈറ്റ് : കുവൈറ്റ് എസ്.എം.സി.എയുടെ അഭിമാനമായ പേൾ ജൂബിലി കലോത്സവം 2025 കലാകാരന്മാരുടെ അവിസ്മരണീയമായ പ്രകടനങ്ങളോടെയും കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെയും വിജയകരമായി നടത്തപ്പെട്ടു. കുവൈറ്റിലെ നാലു ഏരിയകളിൽ നിന്നുമുള്ള ആയിരത്തിലധികം മത്സരാർത്ഥികളുടെ സാന്നിധ്യം രണ്ടു ദിവസമായി നടന്ന ഈ കലോത്സവത്തിന് പ്രത്യേക ഭംഗിയേകി.
ഡിസംബർ 4 ആം തിയതി SMCA കുവൈറ്റ് പ്രസിഡന്റ് ശ്രീ ആന്റണി മനോജ് ഔപചാരികമായി ഉത്ഘാടനം ചെയ്തു ആരംഭിച്ച കലോൽത്സവത്തിൽ സംഘടനയുടെ വൈസ് പ്രസിഡന്റ് ശ്രീ ജോനാ ജോർജ്, ജനറൽ സെക്രട്ടറി ശ്രീ ബോബിൻ ജോർജ്, ട്രഷറർ ശ്രീ സോണി മാത്യു, സെൻട്രൽ ആർട്സ് കൺവീനർ ശ്രീ ഷിജോ വര്ഗീസ്, കമ്മിറ്റി അംഗങ്ങളായ ശ്രീ ഷിന്റോ ജോർജ്, ശ്രീ വിനീത് വിൻസെന്റ്, ശ്രീ ജിജി പറക്കാടൻ, ശ്രീ റെജി തട്ടാരടി കൾച്ചറൽ കൺവീനർ ശ്രീ രാജേഷ് കൂത്രപ്പള്ളി അംഗങ്ങളായ ശ്രീ മാത്യു ഫിലിപ്പ് മാർട്ടിൻ, ശ്രീ മാത്യൂസ് പാലുകുന്നേൽ, ശ്രീ ജോർജ്കുട്ടി ജോസഫ്, ബാലദീപ്തി ചീഫ് കോർഡിനേറ്റർ ശ്രീ പ്രിൻസ് ജോസഫ്, വിമൻസ് വിങ് പ്രസിഡന്റ് ശ്രീമതി റിൻസി തോമസ്, SMYM പ്രസിഡന്റ് ശ്രീമതി ചിഞ്ചു ചാക്കോ സംഘടനയുടെ മുൻകാല ഭാരവാഹികൾ ഉൾപ്പടെയുള്ള പ്രത്യേക അതിഥികളും പങ്കെടുത്തു. വിവിധ കലാരൂപങ്ങളിലായി നൂറുകണക്കിന് മത്സരാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച ഓരോ മത്സരങ്ങളും ശ്രദ്ധേയമായിരുന്നു. സംഗീതം, നൃത്തം, നാടകം, സാഹിത്യം എന്നിവയുൾപ്പെടെ നിരവധി ഇനങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ പരിപാടി പ്രേക്ഷകർക്ക് സമ്പന്നമായ കലാനുഭവമായി.
മത്സരങ്ങളുടെ വിന്യാസം, സമയം പാലിക്കൽ, ക്രമീകരണങ്ങൾ എന്നിവയിൽ എസ്.എം.സി.എയുടെ സംഘാടക സമിതി മികച്ച മാതൃക കാട്ടി. സോഷ്യൽ കൺവീനർ ശ്രീ ജോർജ് മനുവലിന്റെ നേതൃത്വത്തിൽ മത്സരാത്ഥികൾക്കായി ഒരുക്കിയ സൗകര്യങ്ങളും വേദിയുടെ അന്തരീക്ഷവും പങ്കെടുത്തവരുടെ മുഴുവൻ പ്രശംസ പിടിച്ചുപറ്റി. കമ്മിറ്റി അംഗങ്ങളായ ശ്രീ സുനിൽ തൊടുക, ശ്രീ ജോസഫ് അറക്കൽ, ശ്രീ മനോജ് ദേവസ്യ, എന്നിവരുടെ സേവനം പ്രത്യേകം ഓർക്കുന്നു.
പേൾ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ഈ കലോത്സവം എല്ലാവർക്കും സന്തോഷവും അഭിമാനവും പകർന്നു.
അബ്ബാസിയ സൈന്റ്റ് ഡാനിയേൽ കോംബോനി ഇടവക വികാരി ബഹു. സോജൻ പോൾ അച്ചൻ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചപ്പോൾ, നേതൃത്വം കൊടുത്ത ശ്രീ പത്രോസ് ചെങ്ങനിയാടൻ , ഓഫീസ് ജോലികൾ ക്രമീകരിച്ച ശ്രീ ജുബിൻ മാത്യു, ടാബുലേഷൻ ജോലികൾക്കു നേതൃത്വം കൊടുത്ത ശ്രീ ജോൺ ജോജു, ശ്രീ സന്തോഷ് ഓഡിറ്റി, ശ്രീ അരുൺ മാത്യു, ശ്രീ സിജു ഫ്രാൻസിസ്, ശ്രീ സെബാസ്റ്റ്യൻ ചാക്കോ, ഏരിയകളുടെ പങ്കാളിത്തം ഉറപ്പാക്കിയ ഏരിയ കൺവീനർ മാരായ ശ്രീ ബൈജു ജോസഫ് അബ്ബാസിയ, ശ്രീ ജിം തോമസ് ഫഹാഹീൽ, ശ്രീ പ്രിൻസ് ജോസഫ് സാൽമിയ, ശ്രീ ബിജു ജോസഫ് സിറ്റി ഫർവാനിയ, ഏരിയ ആർട്സ് കൺവീനർമാരായ ശ്രീ വിജയൻ, ശ്രീ ജോബി, ശ്രീ സുനിൽ, ശ്രീ നിജോ എന്നിവരുടെയും അകമഴിഞ്ഞ പിന്തുണ മത്സര വിജയത്തിന് മാറ്റുകൂട്ടി.
ശ്രീ മാർട്ടിൻ പടുവന്റെ നേതൃത്വത്തിൽ നടത്തിയ റെജിസ്ട്രേഷൻ നടപടികൾക്ക് ഏരിയ ട്രഷറർമാരായ ശ്രീ അനീഷ് ഫിലിപ്പ്, ശ്രീ ടോമി മാത്യു, ശ്രീ പ്രിൻസ് കെ ഫ്രാൻസിസ് ശ്രീ സജി ജോൺ, എന്നിവർ നേതൃത്വം കൊടുത്തു. മീഡിയ കമ്മിറ്റി അംഗങ്ങളായ ശ്രീ ഷാജു ദേവസ്യ, ശ്രീ ടോം ജോർജ്, ശ്രീ ബിജു പി ആന്റോ, ശ്രീ ജോവിസ് ജോസ്, ശ്രീ ജിമ്മി ആന്റണി എന്നിവരുടെ സേവനം മത്സരങ്ങളെ അംഗങ്ങളിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.
കലയുടെ മഹാ വിസ്മയം അരങ്ങേറിയ രണ്ടു ദിവസത്തെ ഈ മഹത്തായ വേദി ഒരുക്കിയതിനായി എസ്.എം.സി.എ കുവൈറ്റ് വിധികർത്താക്കളുടെയും മറ്റു അബ്യുദകാംഷികളുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേടി.