SMCA

News

പേൾ ജൂബിലി ബാലദീപ്തി ഫുട്ബോൾ ടൂർണമെന്റ്

കുവൈറ്റ് : SMCA കുവൈറ്റ്  പേൾ ജൂബിലി ബാലദീപ്തി ഫുട്ബോൾ ടൂർണമെന്റ്  ഫഹാഹീൽ സൗക് സബാഹ് സ്റ്റേഡിയത്തിൽ വച്ച് നവംബർ 15നു SMCA കുവൈറ്റ് പ്രസിഡന്റ് ശ്രീ ആന്റണി മനോജ് ഉത്ഘാടനം ചെയ്തു. നാലു ഏരിയകളിൽ നിന്നായി 30 ഓളം ടീമുകൾ മാറ്റുരച്ച മത്സരത്തിൽ,  സീനിയർ വിഭാഗത്തിൽ  സാൽമിയ ഷൂട്ടേർസ് ജേതാക്കളായി, ദിജേഷ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കിയപ്പോൾ  അബ്ബാസിയ സ്പാർട്ടൻസ് F C ഫഹാഹീൽ ഇൻവിക്ട്‌സ് എന്നിവർ രണ്ടും മൂന്നും സ്ഥാനങൾ  കരസ്ഥമാക്കി.

നവംബർ 22നു നടത്തിയ രണ്ടാം പാദ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ A .U വർക്കി എടപ്പാട്ടു മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി നേടി അബ്ബാസിയ ലോർഡ്‌സ് FC റെഡ് ജേതാക്കളായപ്പോൾ ഫഹാഹീൽ ഡ്രാഗൺ വാരിയേഴ്സ് രണ്ടാം സ്ഥാനവും, സാൽമിയ ടൈറ്റൻസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സബ് ജൂനിയർ വിഭാഗത്തിൽ , ഫഹാഹീൽ ലിറ്റിൽ ലെജന്റ്സ്, നോബിൾ ഡേവിസ് മേലേപ്പുറം മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി ജേതാക്കളായപ്പോൾ. സാൽമിയ വാരിയേഴ്സ് രണ്ടാം സ്ഥാനവും, അബ്ബാസിയ ഏഞ്ചൽസ് മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് കുവൈറ്റ് ഓയിൽ കമ്പനി ഹെഡ് കോച്ച് ശ്രീ താമിർ അൽ ഖാലിദി,  അഹ്മദി പള്ളിയിലെ ബഹു ജിജോ അച്ഛൻ, എന്നിവർ ചേർന്ന് മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. 30 മാതു കേന്ദ്ര ഭരണ സമിതിയുടെ മേൽനോട്ടത്തിൽ നടന്ന മത്സരങ്ങൾക്ക്  നാലു ഏരിയ കമ്മിറ്റികളും, ബാലദീപ്തി ചീഫ് കോർഡിനേറ്റർ ശ്രീ പ്രിൻസ് ജോസ്ഫ്  എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *