Mahathma - Photo Exhibition

" മഹാത്മാ”
അഹിംസയാണെന്‍റെ മതം, സത്യമാണെന്‍റെ സമരായുധം, എന്‍റെ ജിവിതമാണെന്‍ സന്ദേശം എന്നുറക്കെ പ്രഖ്യാപിച്ച, നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ അടുത്തറിയാനും, മനസ്സിലാക്കുവാനും വേണ്ടി- മഹാത്മാവിന്‍റെ അപൂര്‍വ്വങ്ങളായ ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഒരു ചിത്രപ്രദര്‍ശനം സിറോ മലബാര്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്‍റെ  യുവജന സംഘടനയായ S.M.Y.M കുവൈറ്റ്‌ ഒരുക്കുന്നു.

പ്രസ്തുത ചിത്ര പ്രദര്‍ശനം 2017 ഓഗസ്റ്റ്‌ 18 / 19  തിയതികളില്‍ വൈകിട്ട്  അബ്ബാസിയ അല്‍ഫോന്‍സ ഹാളില്‍വച്ചാണ് നടത്തപെടുന്നത്.  നമ്മളെല്ലാം  കേട്ടും വായിച്ചും അറിഞ്ഞ  മഹാത്മാ ഗാന്ധിയെ കൂടുതല്‍ അറിയുവാന്‍   കുഞ്ഞുങ്ങള്‍ക്ക്‌ വളരെ വിജ്ഞാന പ്രദമായ ഈ പ്രദര്‍ശനത്തിലേക്ക്  എല്ലാവരെയും പറഞ്ഞയയക്കണം  എന്നും  ഓര്‍മ്മപ്പെടുത്തുകയും , അതോടൊപ്പം പ്രായഭേദമെന്യേ ഏവരെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു.   ! നന്ദി.

ജോഷി ജോസഫ് ഉള്ളാട്ടിൽ
67761184 / 67061905