Chemistry class for Beladeepthi children

സ്നേഹം നിറഞ്ഞ മാതാപിതാക്കളെ , അബ്ബാസിയ SMCA ബാലദീപ്തിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വിഷയാധിഷ്ടിത ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നു. ഒരു പ്രത്യേക വിഷയത്തെ , എങ്ങനെ സമീപിക്കണമെന്നും എങ്ങനെ നമ്മുടെ ഓര്‍മ്മയില്‍ വെക്കണം എന്നും നമ്മുടെ കുട്ടികളെ യോഗ്യരാക്കുക എന്ന നല്ല ഉദ്ദേശത്തോടെ ആണ് ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്‌ .

അതിന്റെ പ്രാരംഭമായി ജൂലൈ മാസം 9 മുതല്‍ 13 വരെ , 5 ദിവസങ്ങളിയായി 2 മണിക്കൂര്‍ ( വൈകിട്ട് 6:30 മുതല്‍ 8:30 വരെ ) വീതമുള്ള ക്ലാസുകള്‍ - രസതന്ത്രം ( CHEMISTRY ) എന്ന വിഷയത്തെ ആസ്പദമാക്കി സൈന്റ് . അല്ഫോന്സ ഹാളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 8/9 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവേശനം ആദ്യം രേജിസ്റ്റര്‍ ചെയ്യുന്ന 30 കുട്ടികള്‍ക്ക് ആയി നിജപ്പെടുത്തിയിരിക്കുന്നു. SMCA കുട്ടികള്‍ക്ക് ഫ്രീ ആയും SMCA മെംബേര്‍സ് അല്ലാത്ത കുട്ടികള്‍ക്ക് 5 KD യും ആയിരിക്കും രേജിസ്ട്രറേന്‍ ഫീസ്‌.

രേജിസ്ട്രറേന്‍ ചെയ്യുന്നതിന് വേണ്ടി , ശ്രീ. ജിമ്മി ജോണ്‍ ( സോൺ 1സെക്രട്ടറി - 67 749391 ) ആയി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് , ശ്രീ.ജോഷി ദേവസ്യ : 99731639 , റ്റോബി മാത്യു : 94496551.