കുവൈറ്റിലെ ഇന്ത്യൻ പ്രവാസ ലോകത്ത് വഴിവിളക്കായിരുന്ന സർവ ശ്രീ എം . മാത്യൂസ് (സണ്ണിച്ചായൻ ) അന്തരിച്ചു.

കുവൈറ്റിലെ ഇന്ത്യൻ പ്രവാസ ലോകത്ത് വഴിവിളക്കായിരുന്ന സർവ ശ്രീ എം . മാത്യൂസ് (സണ്ണിച്ചായൻ ) അന്തരിച്ചു. ഒരു കാലത്ത് ഏതൊരു പ്രവാസി സംരംഭത്തിനും താങ്ങും തണലും ആയിരുന്ന മഹത്തായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

SMCA എന്ന കുടുംബത്തെ സംബന്ധിച്ചിടത്തോളം ബാലാരിഷ്ടതകളുടെ കാലത്ത്, പ്രത്യേകിച്ച് നിരവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്ന ആദ്യ നാളുകളിൽ അദ്ദേഹം നൽകിയ പിന്തുണയും സ്നേഹം നിറഞ്ഞ സഹവർത്തിത്വവും വിസ്മരിക്കാനാവില്ല. അതുകൊണ്ട് തന്നെ പതിനൊന്നാമത് പ്രവർത്തന വർഷം SMCA യുടെ ക്രിസ്മസ് ന്യൂ ഇയർ വേദിയിൽ വെച്ച് നമ്മുടെ രക്ഷാധികാരിയായ അഭിവന്ദ്യ ബിഷപ് കമില്ലോ ബല്ലിൻ പിതാവിന്റെ സാന്നിധ്യത്തിൽ ബഹുമാന്യ മാത്യൂസ്‌ അവറുകളെ പ്രത്യേകം ആദരിച്ചു നമ്മുടെ നന്ദിയും സ്നേഹവും നമ്മൾ പ്രകടിപ്പിക്കുക ഉണ്ടായി

ആ മഹാനുഭാവന്റെ കാലഘട്ടത്തിൽ ജീവിക്കുവാനും ആ നന്മയുടെ ഫലം നുകരാനും ദൈവം നമ്മേയും അനുഗ്രഹിച്ചു. അദ്ധേഹത്തിന്റെ വേർപാടിൽ SMCA കുടുംബത്തിനുള്ള അനുശോചനം രേഖപെടുത്തുകയും അദ്ധേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.